ഹജ്ജ് കരാര്‍ ലംഘനം: പരാതികളില്‍ പരിശോധന ആരംഭിച്ചു
റിയാദ്: ഇക്കൊല്ലത്തെ ഹജ്ജ് കര്‍മ്മം കഴിഞ്ഞതിനു പിന്നാലെ ഹജ്ജുമായി ബന്ധപ്പെട്ട് ലഭിച്ച പരാതികളില്‍ അന്വേഷണം ആരംഭിക്കാന്‍ അധികൃതര്‍ നടപടികള്‍ തുടങ്ങി. കരാര്‍ ലംഘനം നടത്തിയതായി വിവിധ കമ്പനികള്‍ക്കെതിരെ ലഭിച്ച പരാതിയിലാണ് അധികൃതര്‍ അന്വേഷണം ആരംഭിച്ചത്. വീഴ്ച വരുത്തിയതായി കണ്ടെത്തിയാല്‍ അത്തരം കമ്പനികള്‍ക്കെതിരെ പിഴയും വിലക്കും നടത്തിപ്പുകാര്‍ക്കെതിരെ വഞ്ചനാ കുറ്റവും ചുമത്തും. ഇതിനകം തന്നെ നിരവധി ഹാജിമാരില്‍ നിന്നു വിവിധ കമ്പനികള്‍ക്കെതിരെ വിവിധ തരത്തിലുള്ള പരാതികള്‍ ഹജ്ജ് ഉംറ മന്ത്രാലയ അധികൃതര്‍ക്ക് ലഭിച്ചിട്ടുണ്ട്.
ഹജ്ജ് സമയത്ത് ഇവിടെയെത്തുന്ന ഹാജിമാര്‍ക്ക് സൗകര്യം ചെയ്തു കൊടുക്കുന്നത് അനുവദിക്കപ്പെട്ട കമ്പനികളാണ്. മുതവ്വിഫ് എന്ന പേരില്‍ അറിയപ്പെടുന്ന കമ്പനികള്‍ക്ക് സഊദി ഹജ്ജ് ഉംറ മന്ത്രാലയമാണ് വിവിധ സേവനങ്ങള്‍ നല്‍കുന്നതിന് അനുമതി നല്‍കുന്നത്. ഹാജിമാര്‍ക്ക് നല്‍കേണ്ട വിവിധ കാര്യങ്ങളില്‍ കരാര്‍ ഉറപ്പിച്ച ശേഷമാണ് കമ്പനികള്‍ക്ക് മന്ത്രാലയം അനുമതി നല്‍കുന്നത്.
പുണ്യ സ്ഥലങ്ങളിലെ ഹാജിമാരുടെ മുഴുവന്‍ യാത്രാ സൗകര്യങ്ങള്‍, ഭക്ഷണ താമസ സൗകര്യങ്ങള്‍ എന്നിവയെല്ലാം ഇത്തരം കമ്പനികള്‍ക്ക് കീഴിലാണ് ഒരുക്കപ്പെടുന്നത്. എന്നാല്‍, ചില കമ്പനികള്‍ ഇതില്‍ വീഴ്ച വരുത്തിയതായി കണ്ടെത്തിയിട്ടുണ്ട്.
കരാര്‍ പ്രകാരമുള്ള കാര്യങ്ങള്‍ നല്‍കാന്‍ ചില കമ്പനികള്‍ തയ്യാറാകുന്നില്ലെന്ന് ആക്ഷേപം നിലവിലുണ്ട്. ചില കമ്പനികള്‍ക്കെതിരെ ഹാജിമാര്‍ തുടക്കത്തില്‍ തന്നെ പരാതി ഉന്നയിച്ചിരുന്നു. എന്നാല്‍, ഹജ്ജ് കര്‍മ്മങ്ങള്‍ കഴിയട്ടെയെന്ന നിലപാടിലാണ് ഹജ്ജിനു ശേഷം ഇത്തരം കമ്പനികള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ഹജ്ജ് ഉംറ മന്ത്രാലയം ഒരുങ്ങുന്നത്.
ഹജ്ജ് മന്ത്രാലയത്തിന്റേയും ആഭ്യന്തര മന്ത്രാലയത്തിന്റേയും പ്രതിനിധികളാണ് പരാതികള്‍ പരിശോധിക്കുക. വീഴ്ച കണ്ടെത്തിയാല്‍ പിഴക്കൊപ്പം ഹജ്ജ് സേവനങ്ങള്‍ നല്‍കുന്നതില്‍ നിന്നും കമ്പനികളെ വിലക്കേര്‍പ്പെടുത്തുകയും ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."