HOME
DETAILS
MAL
മോദിയുടെ പ്രസംഗം കോളജുകളില്‍ കേള്‍പ്പിക്കുന്നത് സംഘ്പരിവാര്‍ അജന്‍ഡ
backup
September 11 2017 | 01:09 AM
തിരുവനന്തപുരം: ജനസംഘം നേതാവിന്റെ ജന്മശതാബ്ദി ചടങ്ങിലെ പ്രധാനമന്ത്രിയുടെ പ്രസംഗം എല്ലാ വിദ്യാര്‍ഥികളെയും കേള്‍പ്പിക്കാന്‍ സൗകര്യമൊരുക്കണമെന്ന് സര്‍വകലാശാലകള്‍ക്കും കോളജുകള്‍ക്കും യു.ജി.സിയും ഐ.ഐ.സി.ടിയും നല്കിയ കര്‍ശന നിര്‍ദേശം നമ്മുടെ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സംഘ്പരിവാറിന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കാനുള്ള അജന്‍ഡയുടെ ഭാഗമായാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
രാജ്യത്തിനുവേണ്ടി സംഭാവനകള്‍ നല്കിയ ദേശീയ നേതാക്കളെ തമസ്കരിക്കാനും ചിലയാളുകളെ ദേശീയ നേതാക്കളായി വാഴിക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇത്തരം നീക്കങ്ങളെന്നും ചെന്നിത്തല പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."