ശശികലയ്‌ക്കെതിരേ മുഖ്യമന്ത്രി ജനങ്ങളെ പരസ്പരം ശത്രുക്കളാക്കാന്‍ ശ്രമം: പിണറായി
കണ്ണൂര്‍: ശാന്തിയുടെയും മതമൈത്രിയുടെയും മൂല്യങ്ങള്‍ തകര്‍ത്ത് ജനങ്ങളെ ജാതിയുടെയും മതത്തിന്റെയും പേരില്‍ ശത്രുക്കളാക്കാന്‍ ശ്രമം നടക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കല്ല്യാശേരിയില്‍ കേരള നിയമസഭ വജ്രജൂബിലി ആഘോഷത്തിന്റെ ഭാഗമായുള്ള ഇ.കെ നായനാര്‍ സ്മൃതി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മുതിര്‍ന്ന പത്രപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകം രാജ്യത്തെ മാധ്യമ സ്വാതന്ത്ര്യത്തെ കുറിച്ചുള്ള ആശങ്കകള്‍ ഒന്നുകൂടി വര്‍ധിപ്പിക്കുകയാണ്. രാജ്യമാകെ അതിനെതിരേ പ്രതിഷേധമുയരുമ്പോള്‍ പുരോഗമനപരമായി ചിന്തിക്കുന്നവരും എഴുതുന്നവരും മൃത്യുഞ്ജയ മന്ത്രം ഉരുവിട്ടുപോകണമെന്ന് പറയാന്‍ കേരളത്തിലും ആളുകളുണ്ടെന്നത് നാം ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
സാമൂഹ്യ-രാഷ്ട്രീയ സംവാദങ്ങളില്‍ ശ്രീനാരായണ ഗുരു മുതല്‍ കുമാരനാശാനും വക്കം അബ്ദുള്‍ ഖാദര്‍ മൗലവിയും കേസരി ബാലകൃഷ്ണ പിള്ളയുമടക്കമുള്ള ഒരുനിര തന്നെ നമുക്ക് ഉണ്ടായിരുന്നു. ഭീതിയേതുമില്ലാതെ സാമൂഹ്യ രാഷ്ട്രീയ സംവാദങ്ങളില്‍ ഏര്‍പ്പെട്ട നമ്മുടെ മുന്‍തലമുറ നമുക്ക് നല്‍കിയത് വലിയൊരു ജനാധിപത്യ മാതൃകയായിരുന്നു.
അത്തരം തുറന്ന ചര്‍ച്ചകള്‍ക്കും ആശയ സംവാദത്തിനുമുള്ള സാഹചര്യം അതിഭീകരമായി ആക്രമിക്കപ്പെടുന്നത് ഏറെ ആശങ്കാജനകമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."