വികസന കാര്യത്തില്‍ കേരളത്തിന് മുഖ്യപരിഗണന നല്‍കും: കണ്ണന്താനം
നെടുമ്പാശ്ശേരി: വികസന കാര്യത്തില്‍ കേരളത്തിന് മുഖ്യപരിഗണന നല്‍കുമെന്ന് കേന്ദ്ര ടൂറിസം-ഐ.ടി വകുപ്പ് മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. കേന്ദ്രമന്ത്രിയായ ശേഷം ആദ്യമായി കേരളത്തിലെത്തിയ അദ്ദേഹം നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.
കേന്ദ്രവും സംസ്ഥാന സര്‍ക്കാരുകളും സഹകരിച്ച് പ്രവര്‍ത്തിച്ചാല്‍ മാത്രമേ രാജ്യത്ത് സമ്പൂര്‍ണമായ വികസനം സാധ്യമാകൂ. കേന്ദ്രത്തിന് സംസ്ഥാനവുമായി ഏറ്റവും നല്ല നിലയിലുള്ള അടുത്ത ബന്ധം വേണമെന്നാണ് പ്രധാനമന്ത്രി ആഗ്രഹിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവരുമായി തനിക്കുള്ള വ്യക്തിപരമായ അടുപ്പം ഇതിനു സഹായകമാകും. കേരളം തന്റെ നാടാണ്. അതുകൊണ്ടുതന്നെ തന്റെ വകുപ്പില്‍നിന്നു കേരളത്തിന് പ്രത്യേക പരിഗണനയുണ്ടാകുമെന്നും കണ്ണന്താനം പറഞ്ഞു.
കേന്ദ്രമന്ത്രിക്ക് ബി.ജെ.പി പ്രവര്‍ത്തകര്‍ വിമാനത്താവളത്തില്‍ സ്വീകരണം നല്‍കി. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്റെ നേതൃത്വത്തിലായിരുന്നു സ്വീകരണമൊരുക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."