HOME
DETAILS
MAL
ബി.ജെ.പിയോട് അയിത്തമില്ലെന്ന് കത്തോലിക്ക സഭ
backup
September 11 2017 | 01:09 AM
കോട്ടയം: കത്തോലിക്ക സഭയ്ക്ക് ബി.ജെ.പി അടക്കമുള്ള ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും അയിത്തം ഇല്ലെന്ന് കാഞ്ഞിരപ്പള്ളി രൂപത ബിഷപ്പ് മാര്‍ മാത്യൂ അറയ്ക്കല്‍. അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ മന്ത്രിസ്ഥാനത്തെ ന്യൂനപക്ഷങ്ങളെ ബി.ജെ.പിയിലേക്ക് ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി കാണേണ്ടതില്ലെന്നും അദ്ദേഹം ദൃശ്യമാധ്യമത്തോട് പറഞ്ഞു. കേന്ദ്രത്തില്‍ എന്‍.ഡി.എ മന്ത്രിസഭ അധികാരത്തില്‍ വന്നപ്പോഴെല്ലാം സഭയുമായി ബി.ജെ.പി നല്ല ബന്ധം കാത്തുസൂക്ഷിച്ചിരുന്നു. കസ്തൂരിരംഗന്‍ ഉള്‍പ്പെടെ സഭ ഉന്നയിക്കുന്ന വിഷയങ്ങളില്‍ രമ്യമായി പരിഹാരം കാണാന്‍ കണ്ണന്താനത്തിന്റെ ഇടപെടല്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ബിഷപ് ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."