HOME
DETAILS
MAL
ഗുര്‍മീതിന്റെ ബിസിനസ് പങ്കാളി ആത്മഹത്യ ചെയ്തു
backup
September 11 2017 | 01:09 AM
സിര്‍സ: ബലാത്സംഗക്കേസില്‍ 20 വര്‍ഷം തടവിന് വിധിക്കപ്പെട്ട ദേര സച്ചാ സൗദ തലവന്‍ ഗുര്‍മീത് റാം റഹീം അഴിക്കുള്ളിലായതോടെ ഒരു ഭക്തന് ആത്മഹത്യ ചെയ്തു.
ഗുര്‍മീതിന്റെ ബിസിനസില്‍ പണം മുടക്കിയ ഭക്തനാണ് പണം നഷ്ടമാവുമെന്ന ഭീതിയില്‍ ആത്മഹത്യ ചെയ്തത്. 48 കാരനായ സോംവീര്‍ ആണ് ആത്മഹത്യ ചെയ്തതെന്ന് പൊലിസ് അറിയിച്ചു. 3.10 കോടി രൂപയാണ് ഇയാള്‍ ഗുര്‍മീതിന്റെ ഹോട്ടല്‍- റിസോര്‍ട്ട് ബിസിനസുകളില്‍ നിക്ഷേപിച്ചിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."