റയാന്‍ സ്‌കൂള്‍ വിദ്യാര്‍ഥിയുടെ കൊലപാതകം
ഗുഡ്ഗാവ്: ഗുഡ്ഗാവിലെ റയാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ ഇന്നലെയും പ്രതിഷേധം ശക്തമായി തുടര്‍ന്നു.
സ്‌കൂളിനുമുന്നില്‍ പ്രതിഷേധിച്ച നാട്ടുകാരെയും രക്ഷിതാക്കളെയും പിരിച്ചുവിടാന്‍ ലാത്തിച്ചാര്‍ജ് നടത്തിയെങ്കിലും ശക്തമായ പ്രതിരോധം തീര്‍ത്ത് ജനങ്ങള്‍ അണിനിരന്നതോടെ പൊലിസും നിസഹായവസ്ഥയിലാണ്.
ഇതിനിടയില്‍ പ്രതിഷേധക്കാര്‍ സമീപത്തെ ഒരു മദ്യഷോപ്പിന് തീയിട്ടു. ഇതേതുടര്‍ന്ന് കൂടുതല്‍ പൊലിസ് എത്തി സ്ഥലത്ത് ക്യാംപ് ചെയ്യുകയാണ്. ജനങ്ങള്‍ സമാധാനപരമായി പിരിഞ്ഞുപോകണമെന്നും അക്രമം ഒരു തരത്തിലും അംഗീകരിക്കില്ലെന്നും പൊലിസ് മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
രണ്ടാം ക്ലാസ് വിദ്യാര്‍ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കാനുള്ള ശ്രമത്തിനിടയിലാണ് സ്‌കൂള്‍ ബസ് കണ്ടക്ടര്‍ കുട്ടിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. സംഭവം വന്‍പ്രതിഷേധത്തിന് ഇടയാക്കിയതോടെ സ്‌കൂള്‍ ആക്ടിങ് പ്രിന്‍സിപ്പലിനെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. അറസ്റ്റിലായ സ്‌കൂള്‍ ബസ് കണ്ടക്ടറെ കോടതി റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. എന്നാല്‍ കേസില്‍ പൊലിസിന്റെ ഭാഗത്ത് നിന്ന് അനാസ്ഥയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് രക്ഷിതാക്കളും നാട്ടുകാരും പ്രതിഷേധവുമായി രംഗത്തെത്തിയത്.
അന്വേഷണം സി.ബി.ഐയെ ഏല്‍പ്പിക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.
അതിനിടയില്‍ പൊലിസ് അന്വേഷണം തൃപ്തികരമല്ലെന്ന് കൊല്ലപ്പെട്ട കുട്ടിയുടെ രക്ഷിതാക്കള്‍ അറിയിച്ച സാഹചര്യത്തില്‍ അവരുടെ താല്‍പര്യപ്രകാരം ഏത് രീതിയിലുള്ള ഏജന്‍സിയെയും അന്വേഷണത്തിന് നിയോഗിക്കാന്‍ തയാറാണെന്ന് ഹരിയാന വിദ്യാഭ്യാസ മന്ത്രി രാംബിലാസ് ശര്‍മ അറിയിച്ചു.
സ്‌കൂള്‍ മാനേജ്‌മെന്റിനെതിരേ പൊലിസ് കേസെടുത്തിട്ടുണ്ടെന്നും വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.
കേസില്‍ കുട്ടിയുടെ രക്ഷിതാക്കള്‍ക്ക് നീതി ഉറപ്പാക്കുമെന്ന് കേന്ദ്ര മാനവ ശേഷി വികസന മന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍ ഉറപ്പുനല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."