HOME
DETAILS
MAL
രാസായുധാക്രമണ മുന്നറിയിപ്പ്; വിമാനത്താവളങ്ങളിലും റെയില്‍വേ സ്റ്റേഷനുകളിലും ജാഗ്രത
backup
September 11 2017 | 01:09 AM
ന്യൂഡല്‍ഹി: വിമാനത്താവളങ്ങള്‍, പൊതുയാത്രക്കായി ജനങ്ങളെത്തുന്ന റെയില്‍വേ സ്റ്റേഷനുകള്‍, മെട്രോ റെയില്‍, ബസ് സ്റ്റാന്റുകള്‍ എന്നിവിടങ്ങളില്‍ രാസായുധങ്ങള്‍ ഉപയോഗിച്ച് ഭീകരര്‍ ആക്രമണം നടത്തിയേക്കുമെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്.
ഇതേ തുടര്‍ന്ന് ഇവിടങ്ങളില്‍ സുരക്ഷ കര്‍ശനമാക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദേശം നല്കി
യാത്രക്കാരുടെ ലഗേജ് പരിശോധിക്കാനും സംശയമുള്ളവരെ കസ്റ്റഡിയിലെടുക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഇതുസംബന്ധിച്ച് എല്ലാ സംസ്ഥാനങ്ങള്‍ക്കും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ മാസം ഇതേ രീതിയില്‍ ആസ്ട്രേലിയയില്‍ ആക്രമണത്തിന് ഭീകരര്‍ പദ്ധതിയിട്ടിരുന്നെങ്കിലും അത് ആ രാജ്യം പരാജയപ്പെടുത്തിയ വിവരം വ്യക്തമാക്കിയാണ് സംസ്ഥാനങ്ങള്‍ക്ക് ആഭ്യന്തര മന്ത്രാലയം കത്തയച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."