രാജ്യത്ത് എതിരഭിപ്രായം പ്രകടിപ്പിക്കുന്നവരെ ഇല്ലാതാക്കുന്നു: ഇറോം ശര്‍മിള
കോട്ടയം: എതിരഭിപ്രായം പ്രകടിപ്പിക്കുന്നവരെ ഇല്ലാതാക്കുന്ന സാഹചര്യമാണ് രാജ്യത്തുള്ളതെന്ന് മണിപ്പൂര്‍ സമരനായിക ഇറോം ശര്‍മിള. അതിന്റെ പേരിലാണ് ഒരു പത്രപ്രവര്‍ത്തക കൊല്ലപ്പെട്ടതെന്ന് ഗൗരീ ലങ്കേഷിന്റെ പേരെടുത്തുപറയാതെ അവര്‍ വ്യക്തമാക്കി. മലങ്കര ഓര്‍ത്തഡോക്സ് സഭ കോട്ടയം ബസേലിയസ് കോളജില്‍ ലോക ആത്മഹത്യാ പ്രതിരോധ ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍. ഇന്ത്യ വിഷമഘട്ടത്തിലൂടെയാണ് ഇപ്പോള്‍ കടന്നുപോകുന്നത്. വര്‍ഗീയ കലാപങ്ങളെ പ്രോത്സാഹിപ്പിക്കുന്നവര്‍ അധികാരം കൈയാളാനുള്ള മാര്‍ഗമായി കലാപങ്ങളെ കാണുന്നതായും അവര്‍ പറഞ്ഞു.
ആത്മഹത്യാ പ്രതിരോധ പരിപാടിയുടെ ഉദ്ഘാടനം ഓര്‍ത്തഡോക്സ് സഭാ അധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ നിര്‍വഹിച്ചു. സാഹിത്യകാരന് ബെന്യാമിന് മുഖ്യപ്രഭാഷണം നടത്തി. മാത്യൂസ് മാര്‍ തേവോദോസിയോസ് അധ്യക്ഷനായി. ഡോ. യൂഹാനോന്‍ മാര്‍ ദീയസക്കോറോസ്, അഡ്വ. ബിജു ഉമ്മന്‍, ഫാ. പി.എ ഫിലിപ്പ്, ഡോ. സിബി തരകന് എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."