ദലിത് അവകാശ സംരക്ഷണ പ്രക്ഷോഭം ഒക്ടോബര്‍ നാലിന്
മലപ്പുറം: ലൈഫ് പദ്ധതിയിലെ അപാകതകള്‍ പരിഹരിക്കുക, പട്ടികജാതി-വര്‍ഗ വിഭാഗങ്ങള്‍ക്കെതിരേയുള്ള പൊലിസ് അതിക്രമങ്ങളും ഉദ്യോഗസ്ഥ പീഡനവും അവസാനിപ്പിക്കുക, മദ്യനയം തിരുത്തുക എന്നീ ആവശ്യങ്ങളുന്നയിച്ച് ഒക്ടോബര്‍ നാലിന് സെക്രട്ടേറിയറ്റിനു മുന്നില്‍ ദലിത് അവകാശ സംരക്ഷണ പ്രക്ഷോഭം നടത്താന്‍ ദലിത് ലീഗ് സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. രാവിലെ 10 മുതല്‍ വൈകിട്ട് മൂന്നു വരെയാണ് പ്രക്ഷോഭ പരിപാടികള്‍ നടക്കുക. മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് ഉദ്ഘാടനം ചെയ്യും.
യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് യു.സി രാമന് അധ്യക്ഷനായി. സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എം.പി ഗോപി സ്വാഗതം പറഞ്ഞു. സംസ്ഥാന ഭാരവാഹികളായ പി. ബാലന്, ഇ.പി ബാബു, എന്‍.വി മോഹന്‍ദാസ്, ജയന്തി രാജന്, സി.പി ആണ്ടി, യു.വി മാധവന്, ദേവകി വയനാട്, വി.എം സുരേഷ് ബാബു, കെ.സി ശ്രീധരന്, ഒ.മണികണ്ഠന്, കെ.വി പ്രചിത്ര സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."