HOME
DETAILS

കേരളത്തില്‍ ശൈശവ വിവാഹം വര്‍ധിക്കുന്നു

  
backup
September 11 2017 | 01:09 AM

%e0%b4%95%e0%b5%87%e0%b4%b0%e0%b4%b3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b6%e0%b5%88%e0%b4%b6%e0%b4%b5-%e0%b4%b5%e0%b4%bf%e0%b4%b5%e0%b4%be%e0%b4%b9%e0%b4%82


കൊണ്ടോട്ടി: കേരളത്തില്‍ ശൈശവ വിവാഹവും ദാമ്പത്യ കലഹങ്ങളും വര്‍ധിക്കുന്നതായി ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു.
ഇക്കഴിഞ്ഞ ഏപ്രില്‍ വരെയുള്ള നാലുമാസത്തിനിടെ ശൈശവ വിവാഹവുമായി ബന്ധപ്പെട്ടുള്ള ഒന്‍പത് കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. കഴിഞ്ഞ വര്‍ഷം ആകെ എട്ട് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. 2015ല്‍ 13ഉം 2014ല്‍ 16ഉം കേസുകളാണ് ഉണ്ടായിരുന്നത്.
കുട്ടികള്‍ക്കെതിരേയുള്ള അതിക്രമങ്ങളും വര്‍ധിക്കുകയാണ്. കഴിഞ്ഞ നാലുമാസത്തിനിടെ ഇത്തരത്തിലുള്ള 1,217 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ആറു കുട്ടികള്‍ കൊല്ലപ്പെട്ടു. പിറന്നുവീണ കുട്ടികള്‍ മുതല്‍ പ്രായപൂര്‍ത്തിയാവാത്ത കുരുന്നുകള്‍ വരെ പീഡനത്തിനും ലൈംഗിക ചൂഷണത്തിനും കൊലക്കും ഇരയാവുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ഒരു പിഞ്ചുകുട്ടി ഉള്‍പ്പെടെ 31 കുട്ടികളാണ് സംസ്ഥാനത്ത് കൊല്ലപ്പെട്ടത്.
കഴിഞ്ഞ വര്‍ഷം 2,899 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഈ വര്‍ഷം കഴിഞ്ഞ നാലുമാസത്തിനിടെ 375 ബലാത്സംഗ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ വര്‍ഷം ആകെ ഇത്തരത്തിലുള്ള 958 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്.ദാമ്പത്യ കലഹവുമായി ബന്ധപ്പെട്ട് കഴിഞ്ഞ നാലുമാസത്തിനിടെ 1,187 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. നാലുപേര്‍ സ്ത്രീധനത്തിന്റെ പേരില്‍ കൊല്ലപ്പെടുകയും ചെയ്തു. ഭര്‍ത്താവിനാലും ഭര്‍തൃ കുടുംബങ്ങളാലുമുള്ള പീഡനങ്ങളാണ് പൊലിസ് ഈ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഭര്‍തൃ പീഡന കേസുകള്‍ കൂടുതല്‍ കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ്.
ഇരു ജില്ലകളിലും 155 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. തിരുവനന്തപുരത്ത് 133 കേസുകളുമുണ്ടായി. സ്ത്രീധനത്തിന്റെ പേരിലുണ്ടായ മരണങ്ങളില്‍ രണ്ടെണ്ണം കൊല്ലത്തും തിരുവനന്തപുരം, മലപ്പുറം ജില്ലകളില്‍ ഓരോ സംഭവങ്ങളുമാണുണ്ടായത്. കഴിഞ്ഞ വര്‍ഷം ആകെ 3,455 ഭര്‍തൃപീഡന കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സമഗ്രമായ അന്വേഷണം വേണം; നവീന്‍ ബാബുവിനെതിരായ കൈക്കൂലി ആരോപണം പൂര്‍ണമായും തള്ളാതെ എ.വി ജയരാജന്‍

Kerala
  •  a month ago
No Image

യു.എസ് ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തല്‍ പ്രഖ്യാപനവുമായി ട്രംപ്; കൂട്ടക്കുടിയേറ്റത്തിനെതിരെ കനത്ത ജാഗ്രതയുമായി കാനഡ

International
  •  a month ago
No Image

'എന്‍ പ്രശാന്ത് ഐ.എ.എസ് വഞ്ചനയുടെ പര്യായം': രൂക്ഷ വിമര്‍ശനവുമായി മുന്‍ മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ

Kerala
  •  a month ago
No Image

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പ്രചാരണവീഡിയോ സി.പി.എം പേജില്‍; വ്യാജ അക്കൗണ്ടെന്ന് ജില്ലാ സെക്രട്ടറി

Kerala
  •  a month ago
No Image

'ബുള്‍ഡോസര്‍ രാജ് അംഗീകരിക്കാനാവില്ല,  ഇത്തരം പ്രവൃത്തികളിലൂടെ ജനങ്ങളുടെ ശബ്ദം ഇല്ലാതാക്കാനാവില്ല' രൂക്ഷ പരാമര്‍ശങ്ങളുമായി ചന്ദ്രചൂഢിന്റെ അവസാന വിധി

National
  •  a month ago
No Image

പ്രചാരണത്തിനെത്തിയ മന്ത്രിയും നേതാക്കളും പുഴയിലെ ചങ്ങാടത്തില്‍ കുടുങ്ങി; തണ്ടര്‍ബോള്‍ട്ടും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തി

Kerala
  •  a month ago
No Image

ഗവർണർ പിന്നോട്ടില്ല; വി.സി നിയമനം വൈകും

Kerala
  •  a month ago
No Image

ഏറ്റുമാനൂരില്‍ കാണാതായ കോളജ് വിദ്യാര്‍ഥിയുടെ മൃതദേഹം മീനച്ചിലാറ്റില്‍

Kerala
  •  a month ago
No Image

ചേലക്കര മണ്ഡലത്തിലൂടെ; ആരാകും ചേലക്കര ലക്കിസ്റ്റാർ?

Kerala
  •  a month ago
No Image

എലിവിഷം ചേര്‍ത്തതറിയാതെ തേങ്ങാപ്പൂള്‍ എടുത്ത് കഴിച്ചു; ആലപ്പുഴയില്‍ 15 കാരി മരിച്ചു 

Kerala
  •  a month ago