HOME
DETAILS
MAL
സെപ്റ്റംബര്‍ 11 സംഭവത്തില്‍ സഊദിക്കെതിരേ കൂടുതല്‍ തെളിവുകളുമായി അമേരിക്ക
backup
September 11 2017 | 01:09 AM
ന്യൂയോര്‍ക്ക്: സെപ്റ്റംബര്‍ 11ലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണവുമായി ബന്ധപ്പെട്ട് സഊദി അറേബ്യക്കെതിരേ കൂടുതല്‍ തെളിവുകളുമായി അമേരിക്ക. 2001 ല്‍ നടന്ന ആക്രമണവുമായി ബന്ധപ്പെട്ട് സഊദി ഫണ്ട് നിക്ഷേപിച്ചതായാണ് വിവരം. സഊദി അറേബ്യയുടെ യു.എസ് എംബസിയാണ് പണം കൈമാറിയിരിക്കുന്നത്. ന്യൂയോര്‍ക്ക് പോസ്റ്റ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. പെന്റഗണില്‍ വേള്‍ഡ് ട്രേഡ് സെന്ററില്‍ വിമാനങ്ങള്‍ വന്നിടിക്കുന്ന സംഭവത്തിനു രണ്ടു വര്‍ഷം മുന്‍പ് രണ്ട് സൗദി പൗരന്മാര്ക്ക് ഫീനിക്സില്‍ നിന്നും വാഷിങ്ടണിലേക്ക് പറക്കുന്നതിനായി സഊദി എംബസി പണം മുടക്കിയതായാണ് ആരോപണം. ഇത് ആക്രമണങ്ങളുടെ മുന്നൊരുക്കങ്ങള്‍ക്കായുള്ള പറക്കലാണെന്നാണ് ന്യൂയോര്‍ക്ക് പോസ്റ്റ് പറയുന്നത്. അതേസമയം സഊദി അറേബ്യ നേരത്തെ തന്നെ ഈ ആരോപണം നിഷേധിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."