ഉത്തരകൊറിയ: ഈ വര്‍ഷത്തെ ഏറ്റവും വലിയ പ്രതിസന്ധിയെന്ന് ഗുട്ടറസ്
പാരിസ്: ഉത്തരകൊറിയയിലെ പ്രശ്‌നങ്ങളാണ് ഈ വര്‍ഷം ലോകത്തിലുണ്ടായ ഏറ്റവും വലിയ പ്രതിസന്ധിയെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ്. ആണവപരീക്ഷണത്താലും മിസൈല്‍ പരീക്ഷണത്താലുമുണ്ടായ ഭയം ഇപ്പോഴും തന്നെ വേട്ടയാടുന്നുണ്ടെന്ന് ഗുട്ടറസ് പറഞ്ഞു. ഫ്രഞ്ച് പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വളരെയധികം ചിന്തിച്ച ശേഷമുള്ള ഒരു യുദ്ധത്തിലാണ് ഇപ്പോള്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ഇത് ഈ വര്‍ഷം നേരിട്ട ഏറ്റവും വലിയ പ്രതസന്ധിയാണ്. ഉത്തരകൊറിയന്‍ പ്രശ്‌നങ്ങളെ സൂചിപ്പിച്ച് ഗുട്ടറസ് പറഞ്ഞു. സുരക്ഷാ സമിതിയുടെ നേതൃത്വത്തില്‍ സ്വീകരിക്കുന്ന നടപടികള്‍ ഉത്തരകൊറിയയെ ആണവ, ബാലസ്റ്റിക് മിസൈല്‍ പരീക്ഷണങ്ങളില്‍ നിന്ന് പിന്തിരിപ്പിക്കാനാവുമോയെന്നാണ് തന്റെ മുന്നിലുള്ള ഏറ്റവും വലിയ ചോദ്യം. എന്നാല്‍ എന്ത് വില കൊടുത്തും സമിതിയുടെ തീരുമാനങ്ങള്‍ നടപ്പിലാക്കല്‍ അനിവാര്യമാണ്. ഇത് മാത്രമാണ് ഉത്തരകൊറിയന്‍ വിഷയത്തില്‍ വിജയസാധ്യതയുടെ വഴിയെന്ന് അദ്ദേഹം പറഞ്ഞു.
ഉത്തരകൊറിയക്കെതിരേയുള്ള ശക്തമായ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്താന്‍ യു.എസ് ഇന്ന് സുരക്ഷാ സമിതിയില്‍ പ്രമേയം അവതരിപ്പിക്കും. എന്നാല്‍ ചൈനയും റഷ്യയും ഉത്തരകൊറിയക്കെതിരായ പ്രമേയത്തെ എതിര്‍ക്കാന്‍ സാധ്യതയുണ്ട്. ഉത്തരകൊറിയയിലേക്കുള്ള എണ്ണ കയറ്റിയയക്കുന്നത് നിര്‍ത്താനും ഭരണാധികാരി കിമ്മിന്റെ സ്വത്തുകള്‍ മരിവിപ്പിക്കാനുമാണ് അമേരിക്ക സുരക്ഷാ സമിതിയല്‍ ആവശ്യപ്പെടുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."