HOME
DETAILS
MAL
ഇന്ത്യന്‍ സഖ്യങ്ങള്‍ക്ക് കിരീടം
backup
September 11 2017 | 02:09 AM
ഖര്‍കിവ് (ഉക്രൈന്‍): ഇന്ത്യയുടെ പുരുഷ ഡബിള്‍സ്, മിക്‌സഡ് ഡബിള്‍സ് സഖ്യങ്ങള്‍ക്ക് ഖര്‍കിവ് അന്താരാഷ്ട്ര ബാഡ്മിന്റണ്‍ പോരാട്ടത്തില്‍ കിരീടം. കെ നന്ദഗോപാല്‍- രോഹന്‍ കപൂര്‍ എന്നിവരടങ്ങിയ സഖ്യമാണ് പുരുഷ ഡബിള്‍സില്‍ കിരീടം നേടിയത്. ഇന്ത്യന്‍ സഖ്യം തന്നെയായ ഫ്രാന്‍സിസ് അല്‍വിന്‍- കോന തരുണ്‍ സഖ്യത്തെയാണ് ഇരുവരും കീഴടക്കിയത്. സ്‌കോര്‍: 18-21, 24-22, 21-18. മിക്‌സഡ് ഡബിള്‍സില്‍ നന്ദഗോപാലും മഹിമ അഗര്‍വാളും ചേര്‍ന്ന സഖ്യം ടോപ് ഇന്ത്യന്‍ സീഡുകള്‍ തന്നെയായ സൗരഭ് വര്‍മ- അനൗഷ്‌ക പരീഖ് സഖ്യത്തെ അട്ടിമറിച്ചാണ് കിരീടം നേടിയത്. സ്‌കോര്‍: 21-14, 21-15. വനിതാ സിംഗിള്‍സ് ഫൈനലിലെത്തിയ ഇന്ത്യയുടെ കൃഷ്ണപ്രിയ കുദരവല്ലി ഫൈനലില്‍ പരാജയപ്പെട്ടു. ഉക്രൈന്‍ താരം നതാല്യ വോസെഖിനോടാണ് ഇന്ത്യന്‍ താരം പരാജയപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."