HOME
DETAILS

സമയമാണ് ജീവിതം

  
backup
September 11 2017 | 02:09 AM

%e0%b4%b8%e0%b4%ae%e0%b4%af%e0%b4%ae%e0%b4%be%e0%b4%a3%e0%b5%8d-%e0%b4%9c%e0%b5%80%e0%b4%b5%e0%b4%bf%e0%b4%a4%e0%b4%82

.സമയത്തെക്കുറിച്ചുള്ള ബോധം ജീവിതത്തെ സംബന്ധിച്ചുള്ള ജാഗ്രതയാണ്. ജീവിതം വിജയപ്രദമാക്കുന്നതിന് സമയം വേണ്ടപോലെ ഉപയോഗിക്കണം. ജീവിതത്തില്‍ വിജയം കൈവരിച്ചവരില്‍ ഭൂരിപക്ഷവും സമയനിഷ്ഠയുള്ളവരായിരുന്നു. സമയത്തിന്റെ വില അറിഞ്ഞവരാണ് മഹാന്‍മാരും നേതാക്കന്‍മാരും. അവര്‍ സമയത്തെ നന്നായി വിനിയോഗിച്ചു. സമയ നിഷ്ഠയെപറ്റി പുതിയ പല പഠനങ്ങളും ഉണ്ട്.


'ടൈം മാനേജ്‌മെന്റ്'വിദഗ്ധര്‍ ഇന്ന് ഏറെ ചര്‍ച്ചചെയ്യപ്പെടുന്ന ഒരു വിഷയമാണ്. ഓരോ ദിവസത്തെയും മണിക്കൂറുകളും മിനിറ്റുകളും എത്രത്തോളം ഫലപ്രദമായി ഒരാള്‍ ഉപയോഗിക്കുന്നുവെന്നതാണ് ടൈം മാനേജ്‌മെന്റ്. സമയപരിധിക്കുള്ളില്‍ നിശ്ചിതജോലി ഏറ്റവും നന്നായി പൂര്‍ത്തിയാക്കുന്നതിന് വേണ്ടി സമയം സമര്‍ഥമായി ഉപയോഗിക്കുന്ന പ്രക്രിയയാണത്. ഒന്നില്‍ മാത്രം ശ്രദ്ധകേന്ദ്രീകരിച്ച് അതുമാത്രം ചെയ്യുകയും മറ്റുകാര്യങ്ങളെല്ലാം മാറ്റിവയ്ക്കുകയും ചെയ്യുന്നതിനെയല്ല ടൈം മാനേജ്‌മെന്റ് എന്ന് പറയുന്നത്. എല്ലാകാര്യങ്ങളും അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ പൂര്‍ത്തീകരിക്കുകയാണ് ശരിയായ വഴി. ഭൗതിക,സാമൂഹിക, വൈകാരിക,അധ്യാത്മിക തലങ്ങളിലൊക്കെ മികച്ച രീതിയില്‍ മാറ്റമുണ്ടാക്കാന്‍ ടൈം മാനേജ്‌മെന്റിലൂടെ സാധിക്കും.

 

ജീവിതത്തിന്റെ മൂലധനം

 

'നിങ്ങള്‍ ജീവിതത്തെ സ്‌നേഹിക്കുന്നുവോ? എങ്കില്‍ സമയം പാഴാക്കാതിരിക്കുക. അതാണ് ജീവിതത്തിന്റെ മൂലധനം''എന്ന ബെഞ്ചമിന്‍ ഫ്രാങ്ക്‌ളിന്റെ വാക്കുകള്‍ നമുക്കുള്ള വലിയൊരു സന്ദേശമാണ്. സമയം എന്നാല്‍ ജീവിതം തന്നെയാണ്. സമയം പാഴാക്കുക എന്നാല്‍ ജീവിതം പാഴാക്കുക എന്നാണര്‍ഥം. സമയം ആരെയും കാത്തുനില്‍ക്കാറില്ല. അതിന് അതിന്റേതായ താളം ഉണ്ട്. അതിനനുസരിച്ച് കാര്യങ്ങള്‍ ചെയ്യാന്‍ കഴിയണം. ലക്ഷ്യബോധമുള്ളവര്‍ ഒരിക്കലും സമയം നഷ്ടപ്പെടുത്തുകയില്ല. സമയബോധമുള്ളവര്‍ക്ക് ഒരിക്കലും നഷ്ടബോധം ഉണ്ടാവുകയില്ല. ഹൃസ്വമായ സമയപരിധി പരമാവധി ഉല്‍പാദനക്ഷമമായ വിധത്തില്‍ ചെലവഴിക്കാന്‍ കഴിയണം. എങ്കില്‍ മാത്രമെ ജീവിതവിജയം നേടാനാവൂ. ഒരു ദിവസത്തെ 24 മണിക്കൂര്‍ സമയം എടുത്താല്‍ 7 - 8 മണിക്കൂര്‍ ഉറങ്ങാനായും 8 മണിക്കൂര്‍ ജോലിക്കായും ഒന്നോ രണ്ടോ മണിക്കൂര്‍ ദിനചര്യകള്‍ക്കായും നാം വിനിയോഗിക്കുന്നു. ബാക്കിയുള്ള സമയം എപ്രകാരം ഉപയോഗിക്കുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും ജീവിതവിജയം. ഓരോ ദിവസവും പ്രയോജനകരമല്ലാത്ത കാര്യങ്ങള്‍ക്ക് വേണ്ടി പാഴാക്കികളയുന്ന സമയത്തെ തിരിച്ചറിഞ്ഞ് ഫലപ്രദമായി ഉപയോഗിക്കണം. യൗവ്വനത്തിന്റെ വാര്‍ധക്യമാണ് നാല്‍പത് വയസ്. അന്‍പത് വയസാകട്ടെ, വാര്‍ധക്യത്തിന്റെ യൗവ്വനവുമാണെന്ന് വിക്ടര്‍ ഹ്യൂഗോ പറഞ്ഞിട്ടുണ്ട്. ബാല്യത്തിലെ പ്രസരിപ്പിനെക്കുറിച്ച് യുവത്വത്തിലും യുവത്വത്തിലെ സജീവതയെക്കുറിച്ച് വാര്‍ധക്യത്തിലും ആലോചിക്കുന്നവരാണ് ഭൂരിപക്ഷവും. എല്ലാം പോയ്മറഞ്ഞ ശേഷം വിലപിച്ചിട്ട് കാര്യമൊന്നുമില്ല.

 

 

വിവേകപൂര്‍ണമായ വിനിയോഗം

 

ദൈനംദിന ജീവിതത്തില്‍ ചെയ്യാനുള്ള ജോലികളുടെ എണ്ണം വര്‍ധിച്ചതോടെ അവ ചെയ്ത് തീര്‍ക്കാനുള്ള സമയം കുറഞ്ഞതായി അനുഭവപ്പെടുന്നു. ജീവിത കാലത്തെ ഏതാണ്ട് മൂന്നിലൊന്ന് ഉറങ്ങിത്തീര്‍ക്കുന്നു. പത്തിലൊന്ന് ആഹാര നീഹാരാദികള്‍ക്കായി വിനിയോഗിക്കുന്നു; മറ്റൊരു പത്തിലൊന്ന് കളിക്കും ശാരീരികാവശ്യങ്ങള്‍ക്കും ചെലവഴിക്കുന്നു; ആറിലൊന്ന് സമയം ബന്ധുമിത്രാതികളുമായി ഇടപഴകുന്നതിലും വിനോദങ്ങള്‍ക്കും മറ്റുമായി ചെലവഴിക്കുന്നു. ജീവിതത്തിന്റെ എഴുപത് ശതമാനം സമയവും ചെലവഴിക്കപ്പെടുന്നു.


ബാക്കിയുള്ള മുപ്പത് ശതമാനം മാത്രമാണ് ശേഷിക്കുന്നത്. ലഭ്യമായ സമയം വിവേകത്തോടുകൂടി ഉപയോഗപ്പെടുത്തുക. ജീവിതത്തെ ക്രിയാത്മകമാക്കുന്നതില്‍ സമയബോധത്തിന്റെ പ്രാധാന്യം വളരെ വലുതാണ്. ചെറുതും വലുതുമായ ഓരോ നിമിഷ നിശ്വാസങ്ങളെയും ഉപകാരപ്രദവും ഉപയോഗപ്രദവുമാക്കുകയാണെങ്കില്‍ ഒരിക്കലും ദുഃഖിക്കേണ്ടിവരില്ല.

 

 

മുന്‍ഗണന നല്‍കി സമയക്രമീകരണം

 

ഓരോ കാര്യവും ചെയ്ത് തീര്‍ത്താല്‍ എല്ലാം ലളിതമായി അനുഭവപ്പെടും. ഓരോ ദിവസവും ചെയ്ത് തീര്‍ക്കേണ്ട കാര്യങ്ങളെപറ്റിയും അതിന് വേണ്ടതായ സമയത്തെക്കുറിച്ചും നാം ശരിക്കും ബോധവാന്‍മാരായിരിക്കണം. രാവിലെ എഴുന്നേല്‍ക്കുന്നത് തന്നെ ഉത്സാഹം തുളുമ്പുന്ന ഹൃദയത്തോട് കൂടിയാവണം. ഉണര്‍ന്നശേഷമുള്ള ആദ്യത്തെ പതിനഞ്ച് മിനുറ്റ് സമയത്തെ സത്ചിന്തകള്‍ ആ ദിവസത്തെ മുഴുവന്‍ ചലനാത്മകമാക്കും. പുതിയ അനുഭവങ്ങളും സ്വപ്നങ്ങളും പ്രതീക്ഷകളും കൊണ്ട് ഓരോ ദിവസവും സുന്ദരമാണ്. ഓരോ നിമിഷവും ആനന്ദദായകമാണ്. പ്രഭാതകൃത്യങ്ങള്‍ കഴിയുന്നത്ര വേഗത്തില്‍ ചെയ്ത് തീര്‍ക്കണം. വേഗത്തിലുള്ള വായന ശീലിക്കുക വഴി പത്രപാരായണം എളുപ്പത്തില്‍ തീര്‍ക്കാന്‍ കഴിയും.'പരതല്‍ നേരം' കുറക്കണം. ഏത് സാധനവും കൃത്യമായ സ്ഥലത്ത് മാത്രം വെയ്ക്കുന്ന ശീലമുണ്ടെങ്കില്‍ അത് തപ്പിയെടുക്കാന്‍ സമയം കളയേണ്ടിവരില്ല. ഒരു പ്രവൃത്തി നിശ്ചിത സമയത്തിനുള്ളില്‍ ചെയ്ത് തീര്‍ക്കണമെന്ന് തീര്‍ച്ചപ്പെടുത്തിയാല്‍ ആ സമയത്തിനുള്ളില്‍ അത് പൂര്‍ത്തിയാക്കുന്നത് ആത്മവിശ്വാസം വര്‍ധിപ്പിക്കും. അടുത്ത ജോലി ചെയ്യുന്നത് എളുപ്പമാക്കി തീര്‍ക്കുകയും ചെയ്യും.


ജീവിതത്തെ ക്രിയാത്മകമാക്കുന്നതില്‍ സമയബോധത്തിനുള്ള പ്രാധാന്യം നാം ചിന്തിക്കുന്നതിലും വളരെ വലുതാണ്.

 

 

ഒന്നിനും നേരമില്ലാത്തവര്‍

 

ജീവിതത്തിന്റെ തിരക്ക് ഹറി സിക്‌നസ്(വമൃൃ്യ ശെരസില)ൈ എന്ന ഒരവസ്ഥ സൃഷ്ടിക്കും. ചെയ്യേണ്ടതെല്ലാം ചെയ്ത് തീര്‍ക്കാന്‍ ആവശ്യത്തിന് സമയം കിട്ടുന്നില്ല എന്ന തോന്നലുണ്ടാക്കുന്ന ഉത്കണ്ഠയാണിത്. മാനസികസമ്മര്‍ദത്തെക്കുറിച്ച് പഠനം നടത്തിയ ഡോ.മെയര്‍ ഫ്രീഡ്മാന്‍ ആണ് ഹറിസിക്‌നസ് എന്ന പദം ആദ്യമായി ഉപയോഗിച്ചത്. ഫ്രഞ്ച് ന്യൂറോളജിസ്റ്റായ ഡോ.ഡേവിഡ് ലൂയിസിന്റെ അഭിപ്രായത്തില്‍ ഹറി സിക്‌നസിന്റെ ലക്ഷണങ്ങള്‍ താഴെ പറയുന്നവയാണ്.

 

1. ഓരോ ദിവസത്തെയും ജോലികളെല്ലാം ചെയ്ത് തീര്‍ക്കാന്‍ ആവശ്യത്തിന് സമയം ലഭിക്കാതിരിക്കുക.
2. കാര്യങ്ങള്‍ താമസിക്കുന്നതിനെചൊല്ലി അസ്വസ്ഥതയും അസഹ്യമായ ദേഷ്യവും ഉണ്ടാകുക.
3. എല്ലാ കാര്യങ്ങളും എത്രയും പെട്ടെന്ന് ചെയ്ത് തീര്‍ക്കാന്‍ ശ്രമിക്കുക.
4. വീട്ടിലെത്തിയാലും വിശ്രമിക്കാന്‍ തോന്നാതിരിക്കുക.
5. വിശ്രമദിവസങ്ങളില്‍ പോലും വിശ്രാന്താവസ്ഥയില്‍ ഇരിക്കാന്‍ കഴിയാതിരിക്കുക.
6. കാര്യങ്ങള്‍ ചെയ്യാന്‍ വേഗം കുറഞ്ഞവരോട് അക്ഷമകാട്ടുക.
7. ഏത് ജോലിക്കും അന്തിമ സമയം നിശ്ചയിച്ചാല്‍ മാത്രമെ ജോലിചെയ്യാനുള്ള പ്രചോദനം ലഭിക്കൂ.
8. എല്ലാ കാര്യവും അവസാന നിമിഷത്തേക്ക് മാറ്റിവെക്കുക.

 

 

സമയത്തിന്റെ വിലയറിയാന്‍

 

സമയത്തിന്റെ പ്രാധാന്യം മനസിലാക്കാന്‍ താഴെ പറയുന്ന ചിന്താശകലം സഹായിക്കും.

  • ഒന്നും ചെയ്യാനാവാത്ത ജീവിതങ്ങളെ കാണുമ്പോള്‍ ആയുസിന്റെ വില മനസ്സിലാക്കുന്നു.
  • ഒരു വര്‍ഷത്തിന്റെ വില അറിയണമെങ്കില്‍ വാര്‍ഷിക പരീക്ഷയില്‍ തോറ്റ വിദ്യാര്‍ഥിയോട് ചോദിക്കണം.
  • ഒരു മാസത്തിന്റെ വില അറിയണമെങ്കില്‍ മാസം തികയാതെ കുഞ്ഞിനെ പ്രസവിച്ച അമ്മയോട് ചോദിക്കണം.
  • ആഴ്ചയുടെ വില അറിയണമെങ്കില്‍ ഒരു ആഴ്ചപതിപ്പിന്റെ പത്രാധിപരോട് ചോദിക്കണം.
  • ദിവസത്തിന്റെ വില അറിയണമെങ്കില്‍ കുടുംബത്തെപോറ്റാന്‍ പാടുപെടുന്ന ഒരാളോട് ചോദിക്കണം.
  • ഒരു മണിക്കൂറിന്റെ വില അറിയണമെങ്കില്‍ സമാഗത്തിന് കാത്തുനില്‍ക്കുന്ന കമിതാക്കളോട് ചോദിക്കണം.
  • ഒരു മിനുട്ടിന്റെ വില അറിയണമെങ്കില്‍ ഒരു മിനുറ്റ് വ്യത്യാസത്തില്‍ ട്രെയിന്‍ നഷ്ടപ്പെട്ട യാത്രക്കാരനോട് ചോദിക്കണം.
  • ഒരു സെക്കന്‍ഡിന്റെ വില അറിയണമെങ്കില്‍ ഒരു സെക്കന്‍ഡ് വ്യത്യാസത്തില്‍ അപകടത്തില്‍ നിന്നു രക്ഷപ്പെട്ട ഒരാളിനോട് ചോദിക്കണം.
  • ഒരു മില്ലി സെക്കന്‍ഡിന്റെ വില അറിയണമെങ്കില്‍ ഒളിമ്പിക്‌സില്‍ വെള്ളിമെഡല്‍ നേടിയ ഒരു അത്‌ലറ്റിനോട് ചോദിക്കണം.

 

 

മാറ്റിവെക്കല്ലേ

 

ഏതുകാര്യവും പിന്നെയാവട്ടെ എന്ന് കരുതി മാറ്റിവെക്കുന്നതിനെയാണ് ുൃീരമേെശിമശേീി എന്ന് പറയുന്നത്. നീട്ടിവെക്കുന്ന ശീലത്തിന് പിന്നില്‍ പല കാരണങ്ങളും ഉണ്ട്. ചെയ്താല്‍ തെറ്റുവരുമെന്ന ഭയം, കഷ്ടപ്പെടാനുള്ള മടി, വിമര്‍ശനം ഉണ്ടാകുമെന്ന ആശങ്ക, പരാജയ ഭീതി, ഞാന്‍ ചെയ്യാതിരുന്നാല്‍ മറ്റാരെങ്കിലും ചുമതലയേറ്റുകൊള്ളുമെന്ന പ്രതീക്ഷ എന്നിങ്ങനെ പല കാരണങ്ങളും ഉണ്ട്. ലോകം പല രംഗങ്ങളിലും കുതിച്ച് പായുകയാണ്.
പിടിച്ചുനില്‍ക്കണമെങ്കില്‍ നമ്മളും അപ്പപ്പോള്‍ കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കണം. പിന്നെയാകട്ടെ എന്ന ശീലം പിടികൂടിയാല്‍ ഒടുവില്‍ പലതും ചെയ്യാന്‍ നേരമില്ലാതെ വരും. ഏറെ കാര്യങ്ങള്‍ ചെയ്യാനുണ്ട്, ഒന്നുമൊന്നും ശരിയാകുന്നില്ല എന്ന് വേവലാതിപ്പെടുന്നവര്‍ അവരുടെ ചെയ്യേണ്ട കാര്യങ്ങള്‍ മുഴുവന്‍ കടലാസില്‍ എഴുതി വിശകലനം ചെയ്യണം. ഓരോ ദിവസവും പല കാര്യങ്ങളും നിങ്ങള്‍ക്ക് ചെയ്യാനുണ്ടാവും. അവയില്‍ ചിലത് പ്രാധാന്യം കൂടുതല്‍ അര്‍ഹിക്കുന്നതായിരിക്കും, മറ്റു ചിലത് താരതമ്യേന നിസ്സാരവും അടിയന്തരമായി ചെയ്യേണ്ട കാര്യങ്ങള്‍ക്ക് മുന്‍ഗണനകൊടുക്കേണ്ടതുമാകും.

 

സമയത്തിന്റെ ഫലം

  • ചിരിക്കാന്‍ സമയം കണ്ടെത്തൂ
    അത് ആത്മാവിന്റെ സംഗീതമാണ്
  • ചിന്തിക്കാന്‍ സമയം കണ്ടെത്തൂ
    അത് ശക്തിയുടെ ഉറവിടമാണ്
  • കളിക്കാന്‍ സമയം കണ്ടെത്തൂ
    അത് നിത്യയൗവ്വനത്തിന്റെ സ്രോതസ്സാണ്.
  • വായിക്കാന്‍ സമയം കണ്ടെത്തൂ
    അത് ജ്ഞാനത്തിന്റെ നീരുറവയാണ്.
  • പ്രാര്‍ഥിക്കാന്‍ സമയം കണ്ടെത്തൂ
    അത് ഭൂമിയിലെ മഹത്തായ ശക്തിയാണ്.
  • സ്‌നേഹിക്കാനും സ്‌നേഹിക്കപ്പെടാനും സമയം കണ്ടെത്തൂ
    അത് ദൈവം തന്ന അനുഗ്രഹമാണ്.
  • സൗഹൃദത്തിനായി സമയം കണ്ടെത്തൂ
    അത് സന്തോഷത്തിലേക്കുള്ള പാതയാണ്.
  • സ്വപ്നം കാണാന്‍ സമയം കണ്ടെത്തൂ
    അത് നക്ഷത്രങ്ങളുടെ ആത്മാവിലേക്കുള്ള യാത്രയാണ്.
  • ജോലി ചെയ്യാന്‍ സമയം കണ്ടെത്തൂ
    അത് വിജയത്തിന്റെ വിലയാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊല്ലത്ത് പ്ലസ് ടു വിദ്യാര്‍ഥിനികളോട് ഓട്ടോ ഡ്രൈവറുടെ അതിക്രമം

Kerala
  •  2 months ago
No Image

ജനസാഗരം തീര്‍ത്ത് ടിവികെയുടെ ആദ്യ സമ്മേളനം; രാഷ്ട്രീയ നിലപാട് പറയാന്‍ വിജയ് 

National
  •  2 months ago
No Image

ബെംഗളൂരു- അയോധ്യ ആകാശ് എയറിന് ബോംബ് ഭീഷണി; യു.പിയിലെ പത്ത് ഹോട്ടലുകളിലേക്കും ഭീഷണി സന്ദേശമെത്തി

National
  •  2 months ago
No Image

കൊല്ലം അഷ്ടമുടിക്കായലില്‍ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങി

Kerala
  •  2 months ago
No Image

കുവൈത്തില്‍ ഷോപ്പിങ് മാളില്‍ യുവതിക്ക് നേരെ ആക്രമണം; മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതിയെ പിടിച്ച് പൊലിസ് 

Kuwait
  •  2 months ago
No Image

പാലക്കാട്ടെ കത്ത് വിവാദം അന്വേഷിക്കുമെന്ന് കെ.സുധാകരന്‍

Kerala
  •  2 months ago
No Image

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

'പൂരം നടക്കേണ്ടതുപോലെ നടന്നില്ല'എല്ലാ സത്യങ്ങളും പുറത്തുവരണമെന്ന് ബിനോയ് വിശ്യം; മുഖ്യമന്ത്രിയുടെ പ്രസ്താവന തള്ളി സിപിഐ

Kerala
  •  2 months ago
No Image

തിരുവനന്തപുരത്ത് വീട്ടില്‍ അതിക്രമിച്ചുകയറി ഇരുപതുകാരിയെ പീഡിപ്പിച്ചു ; കൊല്ലം സ്വദേശികള്‍ പിടിയില്‍

Kerala
  •  2 months ago
No Image

ഡിസിസിയുടെ കത്ത് പുറത്തുവന്നതില്‍ ഗൂഢാലോചന; മറ്റ് വിഷയങ്ങളില്‍ നിന്ന് ചര്‍ച്ച വഴിതിരിക്കാനുള്ള ശ്രമമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ 

Kerala
  •  2 months ago