ഗ്രാമീണ്‍ ബാങ്കുകള്‍ ആശ്വാസകരം: എ. പ്രദീപ്കുമാര്‍ എം.എല്‍.എ
കോഴിക്കോട്: ഗ്രാമീണ്‍ ബാങ്കുകള്‍ ഉപഭോക്താക്കള്‍ക്ക് ആശ്വാസം നല്‍കുന്നവയാണെന്ന് എ. പ്രദീപ്കുമാര്‍ എം.എല്‍.എ. കേരള ഗ്രാമീണ്‍ ബാങ്ക് റിട്ടയറീസ് ഫോറം രണ്ടാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദേശസാല്‍കൃത ബാങ്കുകള്‍ പോലും ഇന്നു പൊതുജനങ്ങള്‍ക്ക് ആശ്രയിക്കാന്‍ സാധിക്കാത്തവയായി മാറുകയാണ്.
കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന ശക്തമായ ഉദാരവല്‍ക്കരണ നയങ്ങളാണ് ഇതിനു കാരണം. സ്വകാര്യ ബാങ്കുകളും ബ്ലേഡ് കമ്പനികളും ഉപഭോക്താക്കളെ കൊള്ള ചെയ്യുന്നത് തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ രാജ്യാന്തര നിലവാരത്തിലേക്ക് ഉയര്‍ത്തിയെന്നാണ് യു.പി.എ കാലത്തെ റെയില്‍വേ മന്ത്രി മമത ബാനര്‍ജി പറഞ്ഞിരുന്നത്. ഇതു പ്രസ്താവന മാത്രമായിരുന്നു. ഇവിടെ ആധുനിക ശുചിമുറിയോ, വിശ്രമകേന്ദ്രമോ ഉണ്ടായിട്ടില്ല. ആകെ വന്നത് എക്‌സലേറ്ററുകള്‍ മാത്രമാണ്. കൂടുതല്‍ ടിക്കറ്റ് വില്‍ക്കുന്ന റെയില്‍വേ സ്റ്റേഷനുകള്‍ക്ക് റെയില്‍വേ സ്വാഭാവികമായി അനുവദിക്കുന്നവയാണ് ഇവയെന്നും എം.എല്‍.എ കൂട്ടിച്ചേര്‍ത്തു.
രാജ്യാന്തര നിലവാരമെന്ന് ഉദ്‌ഘോഷിച്ച് റെയില്‍വേയെ സ്വകാര്യ മുതലാളിമാര്‍ക്ക് ലാഭം ഉണ്ടാക്കാനുള്ള കേന്ദ്രങ്ങളാക്കി മാറ്റാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സി. ഗോവിന്ദന്‍കുട്ടി അധ്യക്ഷനായി. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ മുഖ്യാതിഥിയായിരുന്നു. കെ.കെ.സി പിള്ള, സി. രാജീവന്‍, ഇ. പ്രേമകുമാര്‍, എസ്.എസ് അനില്‍, ഐ.കെ ബിജു, നാസര്‍, എം. സുരേഷ്, കെ. കൃഷ്ണന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."