അമ്മയുടെ ചരമദിനത്തില്‍ പുസ്തകങ്ങളാല്‍ മക്കളുടെ ഓര്‍മപുതുക്കല്‍
വടകര: കരിമ്പനപ്പാലത്തെ കണ്ണങ്കുഴിയില്‍ ദേവകി ടീച്ചര്‍ ഓര്‍മയായത് കഴിഞ്ഞവര്‍ഷം സെപ്റ്റംബര്‍ 10ന് ആയിരുന്നു. കുട്ടികളുടെ പ്രിയപ്പെട്ട അധ്യാപിക എന്നതിലപ്പുറം നാട്ടിലെ സാമൂഹിക സാംസ്കാരിക രംഗങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു ദേവകി ടീച്ചര്‍. ഇന്നലെ ടീച്ചറുടെ ഒന്നാം ചരമവാര്‍ഷിക ദിനമായിരുന്നു. നാട്ടുകാരുടെയും പ്രിയപ്പെട്ടവരുടെയും സാന്നിധ്യത്തില്‍ ഒരു അനുസ്മരണം നടത്തി ഓര്‍മകള്‍ പങ്കുവച്ച് പിരിയാനായിരുന്നില്ല ടീച്ചറുടെ ഭര്‍ത്താവിന്റെയും മക്കളുടെയും തീരുമാനം. ടീച്ചറെ എക്കാലവും ഓര്‍ക്കാന്‍ ഇവര്‍ കരുതിവച്ചത് 75000 രൂപയുടെ പുസ്തകങ്ങള്‍.
ദേവകിയമ്മ പഠിച്ച ചീനംവീട് നോര്‍ത്ത് ജെ.ബി സ്കൂള്‍ ലൈബ്രറിക്ക് ആണ് മലയാളത്തിലും ഇംഗ്ലീഷിലുമായുള്ള പുസ്തകങ്ങള്‍ നല്‍കിയത്. ഭര്‍ത്താവ് എം.ആര് കുഞ്ഞികൃഷ്ണനില്‍ നിന്ന് സ്കൂള്‍ മാനേജര്‍ ശാരദ പുസ്തകങ്ങള്‍ ഏറ്റുവാങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."