പ്രദേശവാസികള്‍ പ്രക്ഷോഭത്തിലേക്ക്: പറളിക്കുന്ന്-കല്ലഞ്ചിറ-കരണി മേഖലയില്‍ യാത്രാ ദുഷ്‌കരം
കമ്പളക്കാട്: കമ്പളക്കാട്-കരണി റൂട്ടില്‍ പറളിക്കുന്ന്, തേര്‍വാടിക്കുന്ന്, കാവുവയല്‍, കല്ലഞ്ചിറ പ്രദേശങ്ങളിലെ നൂറുകണക്കിന് വിദ്യാര്‍ഥികളും നാട്ടുകാരും വര്‍ഷങ്ങളായി അനുഭവിക്കുന്ന യാത്രാ പ്രശ്‌നത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കൊണ്ട് കല്ലഞ്ചിറ ഉപാസന ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബിന്റെ നേതൃത്വത്തില്‍ പ്രദേശവാസികള്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് പ്രക്ഷോപത്തിനൊരുങ്ങുന്നു.
ആദിവാസികളും മറ്റു പിന്നോക്ക ജനവിഭാഗങ്ങളും ഉള്‍പ്പെടെ നൂറുകണക്കിനാളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന ഇവിടുത്തെ പ്രദേശവാസികള്‍ക്ക് ഏക ആശ്രയം ഓട്ടോറിക്ഷകള്‍ മാത്രമാണ്.
സാധാരണക്കാര്‍ക്ക് ഭീമമായ തുകയാണ് ഇത്തരത്തില്‍ യാത്രാ ചിലവിനായി വഹിക്കേണ്ടി വരുന്നത്.
കമ്പളക്കാട് കരണി റൂട്ടില്‍ കെ.എസ്.ആര്‍.ടി.സി ബസ് അനുവധിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് വകുപ്പ് മന്ത്രിക്ക് ഭീമഹര്‍ജി നല്‍കും.
യോഗത്തില്‍ വാര്‍ഡ് മെമ്പര്‍ പ്രകാശന്‍ കാവുമിറ്റം അധ്യക്ഷനായി. ശകുന്തള സജീവന്‍, ഫിലിപ്പുകുട്ടി, നജീബ് കരണി, ഗിരിജ രാജന്‍, പി ഹനീഫ, യു പ്രമോദ്, എ മോഹനന്‍ സംസാരിച്ചു.
ആക്ഷന്‍കമ്മിറ്റി ഭാരവാഹികളായി ഇ.പി ഫിലിപ്പുകുട്ടി(ചെയര്‍മാന്‍), യു പ്രമോദ്(ജന. കണ്‍വീനര്‍), നജീബ് കരണി(ട്രഷറര്‍) ഗിരിജ രാജന്‍(വൈസ് ചെയര്‍മാന്‍) സുമ ടീച്ചര്‍(ജോയിന്റ് കണ്‍വീനര്‍) എന്നിവരെ തിരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."