ഫറോക്ക് പഴയ പാലത്തിലേക്ക് കാട് പടര്‍ന്നു കയറുന്നു; വാഹനങ്ങള്‍ക്ക് ദുരിതം
ഫറോക്ക്: പഴയ പാലത്തിലേക്ക് കാട് പടര്‍ന്നു പിടിച്ചത് വാഹനങ്ങള്‍ക്ക് ദുരിതമാകുന്നു. ഫറോക്ക് ഭാഗത്ത് പാലത്തിന്റെ കവാടത്തിലാണ് കാട് മൂടികിടക്കുന്നത്. പുഴക്ക് അരികില്‍ നിന്നും പടര്‍ന്ന കാട് പാലത്തിന്റെ പകുതിയോളം മൂടിയിട്ടുണ്ട്. ഇതോടെ പാലത്തിന്റെ കവാടത്തില്‍ സ്ഥാപിച്ചരിക്കുന്ന മുന്നറിയിപ്പു ബോഡുകളും സിഗ്നല്‍ സംവിധാനവുമെല്ലാം കാടിനുള്ളിലായിരിക്കുകയാണ്.
വാഹനങ്ങള്‍ക്കു പാലത്തിലേക്ക് കടക്കുന്നതിന് കാട് വലിയ പ്രയാസമാണുണ്ടാക്കുന്നത്. ഇടുങ്ങിയ പാലത്തിലൂടെയുള്ള വാഹന ഗതഗാതം പൊതുവെ ബുദ്ധിമുട്ടാണ്. ഇതിന്റെ കൂടെ കാട് കൂടി പടര്‍ന്നതോടെ ഗതാഗതം കൂടുതല്‍ ദുരിതമായിരിക്കുകയാണ്. കൂടാതെ വലിയ വാഹനങ്ങള്‍ തട്ടി ഇരുമ്പ് പാലത്തിന്റെ മേല്‍ ഭാഗം തകര്‍ന്നിട്ടുമുണ്ട്.
വീതി കുറഞ്ഞ പാലത്തിലേക്ക് ഇരുഭാഗത്തു നിന്നും വാഹനങ്ങള്‍ ഒരേ സമയം കയറി കുടുങ്ങുന്നത് മണിക്കൂറുകള്‍ നീണ്ട ഗതാഗത സ്തംഭനമാണ് ഇവിടെ ഉണ്ടാക്കുന്നത്. ഫറോക്കില്‍ നിന്നും പാലത്തിലേക്കു പ്രവേശിക്കുന്ന വലതു ഭാഗത്തായുളള ചീനിമരത്തിന്റെ ചില്ലകള്‍ റോഡിലേക്കു ചാഞ്ഞുകിടക്കുകയാണ്. ഇതു കാരണം ബസുകളടക്കമുളള വാഹനങ്ങള്‍ ഇടതു വശത്തുകൂടി പോകേണ്ടി വരികയാണ്.
ഇതു വാഹനങ്ങളുടെ സുഗമമായ സഞ്ചാരത്തിനു പ്രയാസമാവുകയാണ്.
വലിയ വാഹനങ്ങള്‍ക്കു പാലത്തിലേക്കുളള പ്രവേശനം നിരോധിച്ചു ബോഡ് വച്ചിട്ടുണ്ടെങ്കിലും ഇതു ഡ്രൈവര്‍മാര്‍ അവഗണിക്കുകയാണ്. ആശുപത്രിയിലേക്ക് മറ്റും പോകുന്ന അത്യാഹിത വാഹനങ്ങളടക്കം ഫറോക്ക് പഴയ പാലത്തിലുണ്ടാകുന്ന കുരുക്കില്‍ കുടുങ്ങുന്നത് പതിവ് കാഴചയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."