പൂയംകുട്ടിയില്‍ ജനവാസ മേഖലയില്‍ കാട്ടാന ശല്യം അതിരൂക്ഷം
കോതമംഗലം: പൂയംകുട്ടിയിലെ ജനവാസ മേഖലയില്‍ വീണ്ടും കാട്ടാന ശല്യം അതിരൂക്ഷമായി.
നാട്ടുകാര്‍ വനം വകുപ്പിന് പരാതി നല്‍കി.കഴിഞ്ഞ ഭിവസം രാത്രിയോടെയാണ് നാല് കാട്ടാനകള്‍ പൂയംകുട്ടി, കൂവപ്പാറ മണി കണ്ഠന്‍ ചാല്‍ ഭാഗത്തിറങ്ങിയത് ജനങ്ങള്‍ക്ക് ഭീഷണിയായെന്നാണ് പരാതി.
ഇടക്കിടക്ക് വനത്തിനു പുറത്തു വരുന്ന കാട്ടാന കൂട്ടങ്ങള്‍ കൃഷിക്കും ജനങ്ങളുടെ ജീവന് ഭീഷണിയാകുന്ന അവസ്ഥയും തുടരുകയാണ്.
കഴിഞ്ഞ ദിവസം രാത്രി കാട്ടാന കൂട്ടമിറങ്ങിയെന്നും ഇത്തരത്തില്‍ കാട്ടാനകള്‍ നാട്ടിലിറങ്ങുന്നതിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് പരാതിയുമായി നാട്ടുകാര്‍ കുട്ടംമ്പുഴ ഫോറസ്റ്റ് റേഞ്ച് ഒഫീസില്‍ എത്തിയിരുന്നു.
ആന ഇറങ്ങിയതുമായി ബന്ധപ്പെട്ട് നാട്ടുകാരുടെ പരാതിയില്‍ പ്രാഥമിക അന്വോഷണം നടത്തിയതായി വനപാലകന്‍പറഞ്ഞു.ഇത്തരം പരാതികള്‍ ഓണ്‍ലൈനായി തിരുവനന്തപുരത്തെ വനം വകുപ്പ് ആസ്ഥാനത്തേക്ക് അയക്കുന്ന രീതിയാണ് ഇപ്പോഴുള്ളതെന്നും അവിടെ നിന്നും ലഭിക്കുന്ന നിര്‍ദേശങ്ങള്‍ അനുസരിച്ച് നാട്ടുകാരുടെ പരാതിക്ക് പരിഹാരം കാണുമെന്നും വനപാലകര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."