ഇ.കെ നായനാര്‍ നിയമസഭയുടെ ജനാധിപത്യവല്‍ക്കരണത്തിന് ശക്തിപകര്‍ന്ന നേതാവ്: മുഖ്യമന്ത്രി
കണ്ണൂര്‍: നിയമസഭയെ ജനാധിപത്യവല്‍ക്കരിക്കുന്നതില്‍ ശക്തിപകര്‍ന്ന ജനനായകനായിരുന്നു മുന്‍ മുഖ്യമന്ത്രി ഇ.കെ നായനാരെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. കല്യാശ്ശേരി കെ.പി.ആര്‍ സ്മാരക ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കേരള നിയമസഭാ വജ്രജൂബിലി ആഘോഷവും നായനാര്‍ സ്മൃതി സമ്മേളനവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി അധ്യക്ഷനായി. മുന്‍ എം.എല്‍.എമാരായ എ.പി അബ്ദുല്ലക്കുട്ടി, എം.വി ജയരാജന്‍, പി. ജയരാജന്‍, കെ.ടി കുഞ്ഞഹമ്മദ്, കെ.പി മോഹനന്‍, പ്രൊഫ. എ.ഡി മുസ്തഫ, കെ.കെ നാരായണന്‍, സി.കെ.പി പത്മനാഭന്‍, എം. പ്രകാശന്‍, പി.കെ ശ്രീമതി ടീച്ചര്‍ എന്നിവരെ മുഖ്യമന്ത്രി ആദരിച്ചു. ഇ.കെ നായനാരുടെ സഹധര്‍മിണി ശാരദടീച്ചര്‍ക്കു മുഖ്യമന്ത്രി ഉപഹാരം നല്‍കി. മന്ത്രിമാരായ രാമചന്ദ്രന്‍ കടന്നപ്പള്ളി, കെ.കെ ശൈലജ എന്നിവര്‍ നായനാര്‍ അനുസ്മരണ പ്രഭാഷണങ്ങള്‍ നടത്തി.
കെ.കെ രാഗേഷ് എം.പി, നിയമസഭാ സെക്രട്ടറി വി.കെ ബാബുപ്രകാശ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി ദിവ്യ, ഇ.കെ നായരാരുടെ കുടുംബാംഗങ്ങള്‍ തുടങ്ങിയവര്‍ സന്നിഹിതരായി. ടി.വി രാജേഷ് എം.എല്‍.എ, എ.ഡി.എം ഇ മുഹമ്മദ് യൂസുഫ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."