എം.പിയുടേതു സ്വന്തം വീഴ്ച മറച്ചുവയ്ക്കാനുള്ള തന്ത്രം: ബി.ജെ.പി
നീലേശ്വരം: സി.പി.എം പാര്‍ട്ടി സമ്മേളനങ്ങള്‍ ആരംഭിക്കാനിരിക്കെ സ്വന്തം വീഴ്ച മറച്ചുവെയ്ക്കാനുള്ള രാഷ്ട്രീയ നാടകവുമായിട്ടാണ് പി. കരുണാകരന്‍ എം.പി രംഗത്തു വരുന്നതെന്നു ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ.കെ. ശ്രീകാന്ത് ആരോപിച്ചു.
നീലേശ്വരം പള്ളിക്കര റെയില്‍വേ മേല്‍പാലം നിര്‍മാണം ആവശ്യപ്പെട്ടു സ്ഥലം എം.പി പി. കരുണാകരന്‍ തുടങ്ങുമെന്നു പറയുന്ന സമരം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള സമരനാടകം മാത്രമാണ്.
13 വര്‍ഷമായി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന അദ്ദേഹത്തിനു സ്വന്തം വീട്ടുമുറ്റത്തെ മേല്‍പാലം നിര്‍മിച്ചു യാത്രാ പ്രശ്‌നം പരിഹരിക്കാന്‍ സാധിച്ചിട്ടില്ല. സ്വന്തം പാര്‍ട്ടി പിന്തുണയ്ക്കുന്ന ഒന്നാം യു.പി.എയുടെ കാലത്തും മേല്‍പാലം നിര്‍മിക്കാന്‍ സാധിക്കാതെ കഴിവുകേടു തെളിയിച്ചയാളാണ് ഇപ്പോള്‍ സമരവുമായി രംഗത്തു വരുന്നതെന്നും ശ്രീകാന്ത് ആരോപിച്ചു.
സി.പി.എം പ്രവര്‍ത്തകര്‍ക്കു പോലും ഇക്കാര്യത്തില്‍ ശക്തമായ പ്രതിഷേധമുണ്ട്.
അതിനാലാണു സി.പി.എണ്ടേമ്മണ്ടാണ്ടണ്ട എല്‍.ഡി.എഫോ ഈ വിഷയത്തില്‍ സമരമേറ്റെടുക്കാന്‍ തയാറാകാത്തതെന്നും ബി.ജെ.പി ആരോപിച്ചു. കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി മേല്‍പാലത്തിനു ആവശ്യമായിട്ടുള്ള പണം അനുവദിച്ചിട്ടുണ്ടെന്ന് ശ്രീകാന്ത് പറഞ്ഞു.
പണം ലഭിച്ചത് തന്റെ നേട്ടമായി വ്യാഖ്യാനിച്ചു കൂറ്റന്‍ പ്രചരണ ഫഌക്‌സുകള്‍ സ്ഥാപിച്ച എം.പിക്ക് ഇപ്പോള്‍ ജനങ്ങളുടെ ചോദ്യത്തിനു മുന്നില്‍ ഉത്തരംമുട്ടിയിരിക്കുകയാണെന്നും ശ്രീകാന്ത് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."