പാത വെട്ടിപ്പൊളിച്ചു പൈപ്പ്‌ലൈന്‍ വേണ്ട: നാട്ടുകാര്‍ സമരത്തിലേക്ക്
ബോവിക്കാനം: ബാവിക്കര ബോവിക്കാനം പാത വെട്ടിപ്പൊളിച്ചു പൈപ്പ്‌ലൈന്‍ സ്ഥാപിക്കാനുള്ള ജല അതോറിറ്റിയുടെ നീക്കത്തിനെതിരേ നാട്ടുകാര്‍ സമരത്തിനൊരുങ്ങുന്നു. ബാവിക്കര പദ്ധതി പ്രദേശത്തു നിന്നു മുതലപ്പാറ ജല സംഭരണിയിലേക്കു നിലവിലുള്ള പൈപ്പ് ലൈനിനു പുറമേയാണു പാതയുടെ നാടുവിലുടെ പുതിയ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നത്.
വര്‍ഷങ്ങളായി ജല അതോറിറ്റിയുടെ നിയന്ത്രണത്തിലാണു പാതയെങ്കിലും നാഥനില്ലാത്ത അവസ്ഥയാണ്. തകര്‍ന്നു കിടക്കുന്ന പാത നന്നാക്കാനോ വികസിപ്പിക്കാനോ അധികൃതര്‍ തയാറാവുന്നില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു. കാല്‍നട യാത്ര പോലും ദുഷ്‌കരമായ പാതയില്‍ ഓട്ടോറിക്ഷയുള്‍പ്പെടെയുള്ള വാഹനങ്ങള്‍ക്കു പോകാന്‍ പറ്റാത്ത സ്ഥിയാണ്.
പാത നന്നാക്കാന്‍ തങ്ങള്‍ക്കാവില്ലെന്നാണു ജല അതോറിറ്റി പറയുന്നത്. എന്നാല്‍ പാതയുടെ ഇരുവശവും അവര്‍ കൂറ്റന്‍ പൈപ്പുകള്‍ സ്ഥാപിച്ചു ദുരിതം വിതയ്ക്കുകയാണ്. ബാവിക്കര ജുമാ മസ്ജിദ്, ബാവിക്കര മഖാം, ബാവിക്കര വലിയ വീട് തറവാട്, സ്‌കൂള്‍, മദ്‌റസ എന്നിവയും നൂറു കണക്കിനു വീടുകളും ഉള്‍ക്കൊള്ളുന്നതാണ് ഈ പ്രദേശം.
ബാവിക്കരയില്‍ നിന്നുള്ള കയറ്റവും വളവും അപകടം നിറഞ്ഞതാണ്. ഇടുങ്ങിയ പാതയില്‍ ഒരേ സമയം രണ്ടു വാഹനങ്ങള്‍ക്കു കടന്നു പോകാന്‍ പറ്റാത്ത അവസ്ഥയാണ്.
പാത ഗതാഗതയോഗ്യമാക്കണ്ടാണ്ടന്‍ ജല അതോറിറ്റി തയാറായില്ലെങ്കില്‍ പുതിയ പൈപ്പ് ലൈന്‍ സ്ഥാപിക്കാന്‍ അനുവദിക്കില്ലെന്നു പ്രദേശവാസികള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."