ഭവാനി ടീച്ചര്‍ ഓര്‍മയായി
പിണങ്ങോട്: 62-ാം വയസ്സില്‍ ടെസ്റ്റിയൂബ് ശിശുവിന് ജന്മം നല്കി ശ്രദ്ധനേടിയ ഭവാനി ടീച്ചര്‍ (76) ഓര്‍മയായി. ഇന്ന് പുലര്‍ച്ച മേപ്പാടി-അരപ്പറ്റ വിംസ് മെഡിക്കല്‍ കോളജിലായിരുന്നു അന്ത്യം. പിണങ്ങോട് പീസ് വില്ലേജ് ഫൗണ്ടേഷന് അന്തേവാസിയായിരുന്ന ഭവാനി ടീച്ചര്‍ വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ഒന്നരമാസമായി ചികിത്സയിലായിരുന്നു.
62-ാം വയസ്സില്‍ ജന്മം നല്കിയ കണ്ണന് രണ്ടാം വയസ്സില്‍ ബക്കറ്റിലെ വെള്ളത്തില്‍ വീണ് മരിച്ചതോടെ ബന്ധുക്കളില്‍ നിന്ന് ഒറ്റപ്പെട്ട് കഴിയുകയായിരുന്നു ആലപ്പുഴ സ്വദേശിനിയായ ഇവര്‍.
തുടര്‍ന്ന് വയനാട്ടിലെത്തി മാനന്തവാടി എരുമത്തെരുവിലെ വാടക വീട്ടില്‍ കുട്ടികള്‍ക്ക് ട്യൂഷനെടുത്തും മറ്റുമാണ് ഉപജീവനം നടത്തിയിരുന്നത്. ഇതിനിടെ തളര്‍ന്നുവീണ ടീച്ചറെ മാനന്തവാടി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ നിന്നാണ് പീസ് വില്ലേജ് ഫൗണ്ടേഷന് ഏറ്റെടുത്തത്. മരണ വിവരം ബന്ധുക്കളെ അറിയിച്ചെങ്കിലും തൃപ്തികരമായ പ്രതികരണം ലഭിച്ചില്ലെന്ന് പീസ് വില്ലേജ് ഫൗണ്ടേഷന് അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."