HOME
DETAILS
MAL
പ്രായമായവര്‍ക്ക് താങ്ങാകാന്‍ പൊന്നാനി നഗരസഭ
backup
September 11 2017 | 06:09 AM
പൊന്നാനി: പ്രായാധിക്യത്താല്‍ അവശത അനുഭവിക്കുന്ന വയോധികരുടെ ക്ഷേമത്തിനായി പൊന്നാനി നഗരസഭയില്‍ വയോമിത്രം മൊബൈല്‍ ക്ലിനിക് പ്രവര്‍ത്തനം ആരംഭിക്കുന്നു. 60 വയസിന് മുകളില്‍ പ്രായമുള്ളവരെ അവരുടെ സമീപപ്രദേശങ്ങളില്‍ ചെന്ന് സുശ്രൂഷിക്കുന്നതാണ് മൊബൈല്‍ ക്ലിനിക്. ഡോക്ടറും സ്റ്റാഫ് നേഴ്സുമാരും അടങ്ങുന്നതാണ് മൊബൈല്‍ ക്ലിനിക്.
ഒരു ദിവസം രണ്ട് വാര്‍ഡുകളിലായാണ് ക്യാംപ് സംഘടിപ്പിക്കുന്നത്. മാസത്തില്‍ ഒരു തവണ മുഴുവന്‍ വാര്‍ഡുകളിലും എത്തും. സൗജന്യമായി മരുന്നുകളും മൊബൈല്‍ ക്ലിനിക് വഴി വിതരണം ചെയ്യും. ഫാര്‍മസിയടക്കമുള്ള വയോമിത്രം ക്ലിനിക്കിന്റെ ഹെല്പ് ഡസ്ക് ഓഫിസ് നഗരസഭ ഓഫിസില്‍ സജ്ജമാണ്. തിങ്കളാഴ്ച രാവിലെ ഒന്‍പതിന് അഴീക്കലിലെ നടുമുറ്റം മുനവീറുല് ഇസ്ലാം മദ്റസയില്‍ പരിശോധന ക്യാംപ് നഗരസഭ ചെയര്മാന് സി.പി മുഹമ്മദ്കുഞ്ഞി ഉദ്ഘാടനം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."