ചങ്ങരംകുളം പാവിട്ടപ്പുറത്ത്: കെ.എസ്.ആര്‍.ടി.സി സ്റ്റോപ്പ് വേണമെന്ന ആവശ്യം കടലാസില്‍ ഒതുങ്ങി
ചങ്ങരംകുളം: തൃശൂര്‍-മലപ്പുറം ജില്ലാ അതിര്‍ത്തിയായ പാവിട്ടപ്പുറത്ത് കെ.എസ്.ആര്‍.ടി.സി സ്റ്റോപ്പ് വേണമെന്ന ആവശ്യം കടലാസില്‍ ഒതുങ്ങി. കോക്കൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ , അസ്സബാഹ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ (എയ്ഡഡ് ) അസ്സബാഹ് അറബിക്ക് കോളജ്, പാവിട്ടപ്പുറം എ.എം.എല്‍.പി സ്‌കൂള്‍ എന്നിവയടക്കം നിരവധി വിദ്യഭ്യാസ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന അധ്യാപകരും വിദ്യാര്‍ഥികളും ദീര്‍ഘ ദൂര സ്ഥലങ്ങളില്‍ നിന്നും വരുന്നവരാണ്.
കൂടാതെ കുന്നംകുളം, ചാവക്കാട് തുടങ്ങിയ പ്രദേശങ്ങളിലേക്ക് ചിറക്കല്‍ പഴഞ്ഞി വഴി ബൈപാസും ഇതുവഴിയാണുള്ളത്. ജില്ലയിലെ തന്നെ പ്രധാന പി.എസ്.സി പരീക്ഷാ സെന്ററായ കോക്കൂര്‍ സ്‌കൂളിലേക്ക് വരുന്നവരും പ്രധാനമായും ആശ്രയിക്കുന്നത് ഈ സ്റ്റോപ്പിനെയാണ്.
നിലവില്‍ ഇവിടെയെത്തുന്ന യാത്രക്കാര്‍ കെ.എസ്.ആര്‍.ടി.സി ബസ് കിട്ടണമെങ്കില്‍ കിലോമീറ്റര്‍ അകലത്തിലുള്ള തൃശൂര്‍ ജില്ലയിലെ കടവല്ലൂരോ ജില്ലയിലെ ചങ്ങരംകുളത്തോ പോകണ്ട അവസ്ഥയാണ്. മുന്‍ കാലത്ത് കെ.എസ്.ആര്‍.ടി.സിയുടെ ആവശ്യം മുന്‍കണ്ട് കൊണ്ട് ചില രാഷ്ട്രീയ പാര്‍ട്ടികള്‍ പൊന്നാനി ഡിപ്പോയില്‍ സമരം ചെയ്തതിനെ തുടര്‍ന്ന് പാവിട്ടപ്പുറം വഴി പൊന്നാനിയില്‍ നിന്നും കുന്നംകുളത്തേക്ക് ഓര്‍ഡിനറി സര്‍വിസ് തുടങ്ങിയിരുന്നു.
പക്ഷെ നിലവില്‍ സംസ്ഥാന പാത വഴി കൂടുതലും ഫാസ്റ്റ് പാസഞ്ചര്‍ അടക്കമുള്ള ബസുകള്‍ മാത്രം പോകുന്നതിനാല്‍ ഇവിടെ നിറുത്താറില്ല.
വിഷയമുന്നയിച്ച് സ്ഥലം എം.എല്‍.എയും കേരള നിയമസഭ സ്പീക്കറുമായ പി ശ്രീരാമകൃഷ്ണന് ഹൈവേ ജാഗ്രതാ സമിതിയും പ്രദേശത്തുകാരും അപേക്ഷ സമര്‍പ്പിച്ചുവെങ്കിലും പാവിട്ടപ്പുറത്ത് കെ.എസ്.ആര്‍.ടി.സി സ്റ്റോപ്പ് വേണമെന്ന ആവശ്യം കടലാസില്‍ ഒതുങ്ങിയിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."