സുരക്ഷാസംവിധാനങ്ങളില്ല: ചെരുപ്പടിമലയില്‍ അപകടം പതിവാകുന്നു
വേങ്ങര: സുരക്ഷാസംവിധാനങ്ങളില്ലാത്തതിനാല്‍ കണ്ണമംഗലം ചെരുപ്പടിമലയില്‍ അപകടം പതിവാകുന്നു. വിനോദസഞ്ചാരത്തിനു നിരവധി പേരെത്തുന്ന ഇവിടെ ഇന്നലെയും ഒരു ബാലന്‍ അപകടത്തില്‍ പെട്ടു മരിച്ചു.
സമുദ്രനിരപ്പില്‍ നിന്നും 1300 അടി ഉയരമുളള ഇവിടുത്തെ പ്രകൃതിരമണീയതയും കുളിര്‍കാറ്റും സഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്നുണ്ട്. റോഡുകളോട് ചേര്‍ന്ന് നിരവധി കരിങ്കല്‍ ക്വാറികളും കൊക്കയും വെള്ളക്കെട്ടുമുള്ളതിനാല്‍ ആവശ്യത്തിനു സുരക്ഷാ സംവിധാനങ്ങളില്ലാത്തതാണ് അപകടം തുടര്‍കഥയാവുന്നതിന് കാരണം. ഇടുങ്ങിയ റോഡിന്റെ ഇരുവശങ്ങളിലും ആഴമേറിയ ഉപേക്ഷിക്കപ്പെട്ട വെള്ളം കെട്ടിനില്‍ക്കുന്ന ക്വാറികളുണ്ട്.
ഇതിലേക്ക് വാഹനങ്ങളടക്കം മറിഞ്ഞും ആളുകള്‍ വീണും ജീവഹാനി സംഭവിച്ചിട്ടുണ്ട്. കണ്ണമംഗലം, നെടിയിരിപ്പു പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ചെരുപ്പടിമലയില്‍ നിന്ന്് കോഴിക്കോട് വിമാനത്താവളത്തിലെ നേര്‍കാഴ്ച്ചകളുും വിമാനങ്ങള്‍ പറന്നുയരുന്നതും ഇറങ്ങതും കാണാന്‍ സാധിക്കും. ഇത് ആസ്വദിക്കാന്‍ ജില്ലയുടെ അകത്തും പുറത്തുമായി സ്ത്രീകളും കുട്ടികളുമടക്കം നിരവധി സഞ്ചാരികളെത്താറുണ്ട്. അവധി ദിനങ്ങളിലും ആഘോഷദിവസങ്ങളിലെ ഇവിടെ ഏറെ തിരക്ക് അനുഭവപ്പെടാറുണ്ട്.
കൊണ്ടോട്ടി, വേങ്ങര പൊലിസ് സ്‌റ്റേഷനില്‍ നിന്നുള്ള പെട്രോളിങ് ഇവിടെയുണ്ട്. എന്നാല്‍ ക്വാറിയോട് ചേര്‍ന്നുള്ള ഭാഗങ്ങളിലും കൊക്കകളോട് ചേര്‍ന്ന ഭാഗത്തും കൈവരികള്‍ സ്ഥാപിക്കുന്നതുള്‍പ്പെടെ സുരക്ഷാസംവിധാനങ്ങള്‍ ഒരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."