നിലമ്പൂരിലെ അപകടം: രണ്ടത്താണി മുള്ളമടക്കലിന് നഷ്ടമായത് നിസ്വാര്‍ഥ സേവകനെ
പുത്തനത്താണി: നിലമ്പൂരിലെ പൂച്ചക്കുത്തിലുണ്ടായ വാഹനാപകടത്തില്‍ മരിച്ച മാരാന്കുളമ്പില് മുസ്തഫ(29)യുടെ വിയോഗത്തോടെ രണ്ടത്താണി മുള്ളമടക്കല്‍ പ്രദേശത്തിന് നഷ്ടമായത് നിസ്വാര്ഥജനസേവകനെ.
ഇന്നലെ രാവിലെ രണ്ടത്താണിക്കടുത്ത കുണ്ടംപിടാവില് നിന്നും കോട്ടക്കലിലേക്കും അവിടെ നിന്നും നിലമ്പൂരിലേക്കും തന്റെ ഓട്ടോറിക്ഷയില്‍ യാത്രക്കാരുമായി പോകുന്നതിനിടെ എതിരെവന്ന ഇന്നോവയുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. ഉച്ചക്ക് അപകടത്തില്‍പെട്ട വിവരവും ശേഷം മരണവിവരവുമാണ് നാട്ടുകാരെയും സുഹൃത്തുക്കളേയും വീട്ടുകാരെയും തേടിയെത്തിയത്.
അടുത്തിടെ കുവൈറ്റില്‍ നിന്നു അവധിക്ക് വന്നപ്പോള്‍ ഓട്ടോ വാങ്ങി രണ്ടത്താണിയില്‍ പാര്‍ക്ക് ചെയ്തു ഓടുകയാണ്. നാലുവര്‍ഷത്തോളമായി കുവൈത്തില്‍ ഹൗസ് ഡ്രൈവറായി ജോലി ചെയ്തു വരികയാണ്.
ആബിദ് ഹുസൈന് തങ്ങള്‍ എം.എല്‍.എ ഉള്‍പ്പെടെ നിരവധി പേര് വീട് സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."