എം.എല്‍.എ സമര്‍പ്പിച്ച പദ്ധതിക്കു കേന്ദ്രസര്‍ക്കാര്‍ അംഗീകാരം
താനൂര്‍: കേന്ദ്രസര്‍ക്കാര്‍ ആവിഷ്ക്കരിച്ച് നടപ്പിലാക്കുന്ന ശ്യാമ പ്രസാദ് മുഖര്‍ജി റൂര്‍ബന്‍ മിഷനില്‍ താനാളൂര്‍ നിറമരുതൂര്‍ പഞ്ചായത്തുകളെ ഉല്‍പ്പെടുത്താന്‍ വി അബ്ദുറഹ്മാന് എം.എല്‍.എ സമര്‍പ്പിച്ച പദ്ധതിക്കു കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം.
ഗ്രാമനഗര ജീവിതം നടത്തുന്നവര്‍ തമ്മിലുള്ള അകല്‍ച്ച കുറക്കുക, പ്രാദേശിക വികസനം ഉറപ്പുവരുത്തുക എന്നീ ലക്ഷ്യങ്ങളാണു ഈ പദ്ധതിയിലൂടെ സര്‍ക്കാര്‍ നടപ്പാക്കുന്നത്. പദ്ധതിക്കു വേണ്ട മുഴുവന്‍ തുകയും അനുവദിക്കുന്നതിന്റെ മുന്നോടിയായി പദ്ധതിക്കു വേണ്ട വിശദമായ രൂപരേഖ തയാറാക്കാന്‍ 35 ലക്ഷം രൂപ അനുവദിച്ചതായി എം.എല്‍.എ അറിയിച്ചു.
തൊഴില്‍പരിശീലനം, വിദ്യഭ്യാസം, ആരോഗ്യം, കാര്‍ഷിക അനുബന്ധ സേവനങ്ങള്‍, മാലിന്യ നിര്‍മാജനം, ശുദ്ധജല വിതരണം, തെരുവ് വിളക്കുകള്‍, അഴുക്കു ചാലുകള്‍, കംപ്യൂട്ടര്‍ സാക്ഷരത തുടങ്ങിയ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ഇതോടെ ഫണ്ട് ലഭ്യമാവും. ഇതിനായി പ്രത്യേക മാസ്റ്റര്‍ പ്ലാന്‍ തയാറാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."