ഇടതു സര്‍ക്കാരിന്റെ മദ്യനയം: മുസ്‌ലിംലീഗ് എക്‌സൈസ് സര്‍ക്കിള്‍ ഓഫിസ് മാര്‍ച്ച് ഇന്ന്
മലപ്പുറം: മദ്യവര്‍ജനമാണ് ലക്ഷ്യമെന്നു പ്രഖ്യാപിച്ച് അധികാരത്തിലേറി മദ്യം വ്യാപകമാക്കുകയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു സമീപംപോലും മദ്യം സുലഭമാക്കുകയും ചെയ്ത ഇടതു സര്‍ക്കാരിന്റെ മദ്യ നടയത്തിനെതിരേ മുസ്‌ലിംലീഗ് ഇന്ന് എക്‌സൈസ് റെയ്ഞ്ച് ഓഫിസുകളിലേക്കു മാര്‍ച്ചും ധര്‍ണയും നടത്തും.
വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്ന മാര്‍ച്ചിലും ധര്‍ണയിലും മുസ്‌ലിംലീഗ് കേന്ദ്ര, സംസ്ഥാന, ജില്ലാ നേതാക്കള്‍ പങ്കെടുക്കും. മഞ്ചേരിയില്‍ സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, അഡ്വ. യു.എ ലത്വീഫ്, കെ. മുഹമ്മദുണ്ണി ഹാജി, അഡ്വ. എം. ഉമ്മര്‍ എം.എല്‍.എ, പി.കെ ബഷീര്‍ എം.എല്‍.എ, പി. ഉബൈദുല്ല എം.എല്‍.എ, ടി.വി ഇബ്രാഹിം എം.എല്‍.എ, സലീം കുരുവമ്പലം എന്നിവര്‍ പങ്കെടുക്കും. പൊന്നാനിയില്‍ കെ.പി.എ മജീദ്, അഷ്‌റഫ് കോക്കൂര്‍, പി.എം സാദിഖലി എന്നിവരും പെരിന്തല്‍മണ്ണയില്‍ അഡ്വ. കെ.എന്‍.എ ഖാദര്‍, ടി.എ അഹമ്മദ് കബീര്‍ എം.എല്‍.എ, മഞ്ഞളാംകുഴി അലി എം.എല്‍.എ, എ.പി ഉണ്ണികൃഷ്ണന്‍, അഡ്വ. പി.വി. മനാഫ് എന്നി വരും പങ്കെടുക്കും.
നിലമ്പൂര്‍ ബസ് സ്റ്റാന്‍ഡിനു സമീപം നടക്കുന്ന പരിപാടിയില്‍ പി.വി അബ്ദുല്‍വഹാബ് എം.പി, എം.കെ ബാവ, ഉസ്മാന്‍ താമരത്ത് എന്നിവര്‍ സംസാരിക്കും. പരപ്പനങ്ങാടിയില്‍ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, കെ. കുട്ടി അഹമ്മദ് കുട്ടി, പി.കെ അബ്ദുര്‍റബ്ബ് എം.എല്‍.എ, പി. അബ്ദുല്‍ ഹമീദ് എം.എല്‍.എ, അരിമ്പ്ര മുഹമ്മദ് മാസ്റ്റര്‍, എം.എ ഖാദര്‍, ശരീഫ് കുറ്റൂര്‍ സംബന്ധിക്കും. തിരൂരില്‍ കൊളത്തൂര്‍ ടി. മുഹമ്മദ് മൗലവി, ഡോ. സി.പി ബാവഹാജി, സി. മമ്മൂട്ടി എം.എല്‍.എ, കെ.കെ ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ, അബ്ദുര്‍റഹ്മാന്‍ രണ്ടത്താണി, നൗഷാദ് മണ്ണിശ്ശേരി പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."