വണ്ടൂര്‍ താലൂക്ക് ആശുപത്രിയിലെ മോഷണം: പ്രതികള്‍ പിടിയില്‍
വണ്ടൂര്‍: താലൂക്ക് ആശുപത്രിയിലെ ഡോക്ടേഴ്സ് റൂമില്‍നിന്നു സ്വര്‍ണാഭരണങ്ങള്‍ കളവുപോയ സംഭവത്തില്‍ രണ്ടു പേരെ വണ്ടൂര്‍ പൊലിസ് അറസ്റ്റ് ചെയ്തു. ആശുപത്രിയില്‍ താല്‍ക്കാലിക ജീവനക്കാരിയായ എളങ്കൂര്‍ സ്വദേശി നെടുംപാടി വീട്ടില്‍ മിനി (27), വണ്ടൂര്‍ പുന്നപ്പാല സ്വദേശി ഇളഞ്ചേരിക്കുന്ന് അരുണ്‍ (30) എന്നിവരെയാണ് പിടികൂടിയത്. കഴിഞ്ഞ മൂന്നിനായിരുന്നു കേസിനാസ്പദമായ സംഭവം.
ആശുപത്രിയിലെ കാഷ്വാലിറ്റി മെഡിക്കല്‍ ഓഫിസര്‍ മുഹ്സിത്തിന്റെ 21 പവന് സ്വര്‍ണാഭരണങ്ങളാണ് നഷ്ടപ്പെട്ടിരുന്നത്. ലീവ് കഴിഞ്ഞെത്തിയ ഡോക്ടര്‍ സ്വര്‍ണാഭരണങ്ങള്‍ ബാഗിലാക്കി റൂമില്‍ വച്ചതായിരുന്നു. ഈ സമയത്ത് റൂം വൃത്തിയാക്കാനെന്ന വ്യാജേന റൂമിലെത്തിയ മിനി ആഭരണങ്ങള്‍ കൈക്കലാക്കുകയായിരുന്നു. മുന്‍പു ഗ്രേഡ് അറ്റന്‍ഡറുടെ രണ്ടു വളകളും വിവിധ സമയങ്ങളിലായി അയ്യായിരത്തോളം രൂപയും നഷ്ടപ്പെട്ടിരുന്നു. ഇതോടെയാണ് മിനിയെ സംശയിച്ചത്.
ജീവനക്കാര്‍ നടത്തിയ അന്വേഷണത്തില്‍ ഇവര്‍തന്നെയാണ് സ്വര്‍ണം എടുത്തതെന്നു സമ്മതിച്ചു. എന്നാല്‍, ഇവ ലഭിക്കാത്തതോടെയാണ് മുഹ്സിത്ത് പരാതി നല്‍കിയത്. ആഭരണങ്ങള്‍ പട്ടാമ്പി, മഞ്ചേരി തുടങ്ങിയ സ്ഥലങ്ങളിലെ ജ്വല്ലറികളില്‍ വില്പന നടത്തിയതായി മിനിയും സഹായിയായ അരുണും പൊലിസിനോട് പറഞ്ഞു.സി.ഐ എ.ജെ ജോണ്സണ്, എസ്.ഐ പി. ചന്ദ്രന് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."