മോദി ആദ്യം പഠിക്കേണ്ടത് ഭാരതത്തിന്റെ സംസ്‌കാരം: ടി.എന്‍ പ്രതാപന്‍
ദേശമംഗലം: ലോകരാജ്യങ്ങള്‍ക്ക് മുന്നില്‍ ഇന്ത്യയുടെ അഭിമാനം പണയപ്പെടുത്തിയ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദിയെന്ന് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ടി. എന്‍ പ്രതാപന്‍ ആരോപിച്ചു.
ഇന്ത്യയുടെ സംസ്‌കാരവും, പൈതൃകവും മതേതരത്വത്തില്‍ അധിഷ്ഠിതമാണ്. ഇത് തിരിച്ചറിയാന്‍ മോദിയ്ക്ക് കഴിയുന്നില്ല.
രാഷ്ട്രപിതാവിനെ കൊന്ന് കൊലവിളിച്ച ഗോഡ്‌സേയ്ക്ക് ആരാധനാലയം നിര്‍മിക്കുന്ന സംസ്‌കാരമാണ് മോദിയുടേതെന്നും പ്രതാപന്‍ കുറ്റപ്പെടുത്തി. സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത ഒരാള്‍ പോലും ആര്‍.എസ്.എസിന്റെ ഭാഗമല്ല. അതു കൊണ്ടു തന്നെ ഇവരുടെ രാജ്യസ്‌നേഹം കാപട്യം നിറഞ്ഞതാണെന്നും പ്രതാപന്‍ കൂട്ടി ചേര്‍ത്തു. ദേശമംഗലം പഞ്ചായത്തിലെ കൊണ്ടയൂരില്‍ കോണ്‍ഗ്രസ് 25, 26 ബൂത്ത്കമ്മിറ്റികളുടെ സംയുക്ത കുടുംബ സംഗമവും, ഇന്ദിരാഗാന്ധി ജന്മശതാബ്ദി ആഘോഷവും ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബൂത്ത് പ്രസിഡന്റ് കെ.വി മണികണ്ഠന്‍ അധ്യക്ഷനായി. ഡി.സി.സി സെക്രട്ടറിമാരായ ജെയിംസ് പെല്ലിശ്ശേരി , കെ.വി ദാസന്‍ എന്നിവര്‍ മുതിര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആദരിച്ചു.
സി.പി ഗോവിന്ദന്‍ കുട്ടി, എം. മുരളീധരന്‍, ജോണി മണിച്ചിറ, ഇ. വേണുഗോപാലമേനോന്‍, ഷെഹീര്‍ ദേശമംഗലം, എം. മഞ്ജുള, കെ.ആര്‍ സനാദനന്‍, പി.ഐ ഷാനവാസ്, പി.എസ് ലക്ഷ്മണന്‍, റസാഖ് മോന്‍ തലശ്ശേരി, പി.ഐ അബ്ദുല്‍ സലാം, രാജലക്ഷ്മി നീണ്ടൂര്‍, അബ്ദുല്‍ ഹക്കീം, മുസ്തഫ തലശ്ശേരി, മഹേഷ് വെളുത്തേടത്ത്, സുനില്‍ കറ്റുവട്ടൂര്‍, സയ്യിദ് ഷറഫുദ്ദീന്‍ തങ്ങള്‍, റഫീക്ക് മുടത്തയില്‍, ഗോപിഷാരത്ത്, പി. കുഞ്ഞു മമ്മി, കലവറ പരമേശ്വരന്‍ നായര്‍ സംസാരിച്ചു. കെ.പ്രേമന്‍ സ്വാഗതവും ഗഫൂര്‍ മണി കൊണ്ടയൂര്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."