സംസ്ഥാനത്ത് ഓട്ടിസം സെന്ററുകള്‍ വ്യാപകമാക്കും: മന്ത്രി കെ.ടി ജലീല്‍
മാള: സംസ്ഥാനത്ത് ഓട്ടിസം സെന്ററുകള്‍ വ്യാപകമാക്കുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ഡോ. കെ.ടി ജലീല്‍.
സംസ്ഥാന സര്‍ക്കാര്‍ സര്‍വശിക്ഷാ അഭിയാന്‍ പദ്ധതി പ്രകാരം അന്നമനട പഞ്ചായത്തില്‍ അനുവദിച്ച ഓട്ടിസം സെന്ററിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ബജറ്റില്‍ ഓട്ടിസം പാര്‍ക്കിന് രൂപം നല്‍കിയിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.
ഓട്ടിസം സെന്ററുകളിലെ ജീവനക്കാര്‍ക്ക് വേതനം നല്‍കുന്നത് സംബന്ധിച്ച് ഉടന്‍ തീരുമാനമെടുക്കുമെന്നും അതിനായി മാള ബ്ലോക്ക് പഞ്ചായത്തും അന്നമനട പഞ്ചായത്തും സംയുക്ത നിവേദനം നല്‍കിയാല്‍ അടുത്ത കോഓഡിനേഷന്‍ കമ്മിറ്റിയില്‍ തീരമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു. അഡ്വ. വി.ആര്‍ സുനില്‍കുമാര്‍ എം.എല്‍.എ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല വിജയകുമാര്‍, ജില്ലാ ഡെപ്യൂട്ടി കലക്ടര്‍ ഡോ. എന്‍.വി ഗിരീഷ് കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. വര്‍ഗീസ് കാച്ചപ്പിള്ളി, നിര്‍മ്മല്‍ സി പാത്താടന്‍ കാതറിന്‍ പോള്‍, കെ.കെ രവി നമ്പൂതിരി, ടി.പി രവീന്ദ്രന്‍, മിനിത ബാബു, ബേബി പൗലോസ്, ആര്‍ പ്രസാദ് സംസാരിച്ചു. 2009ല്‍ തൃശ്ശൂര്‍ ജില്ലയില്‍ അനുവദിച്ച രണ്ട് ഓട്ടിസം സെന്ററുകളില്‍ ഒന്ന് വാളൂര്‍ സാംസ്‌കാരിക നിലയത്തിലാണ് താല്‍കാലികമായി പ്രവര്‍ത്തിച്ചു വന്നിരുന്നത്. നാലാം വാര്‍ഡില്‍ പൊഴോലിപറമ്പില്‍ മാര്‍ട്ടിന്‍ സൗജന്യമായി നല്‍കിയ ഏഴര സെന്റ് ഭൂമിയില്‍ പണിത കെട്ടിടത്തിലാണ് ഓട്ടിസം സെന്ററിന്റെ പ്രവര്‍ത്തനം തുടങ്ങിയത്.
മാള ബ്ലോക്ക് പഞ്ചായത്തിന്റെ 25. 7 ലക്ഷം രൂപയും അന്നമനട ഗ്രാമപഞ്ചായത്തിന്റെ അഞ്ച് ലക്ഷം രൂപയും വിനിയോഗിച്ചാണ് ഇരുനില കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. മേലഡൂര്‍ എം.ഐ.എല്‍ കമ്പനിയുടെ വകയായി മൂന്ന് ലക്ഷം രൂപയുടെ ഫര്‍ണിച്ചറുകള്‍ ഓട്ടിസം സെന്ററിനായി നല്‍കിയിട്ടുണ്ട്. നിലവില്‍ ഓട്ടിസം ബാധിച്ച 14 കുട്ടികളാണ് സെന്ററിലുള്ളത്. പുതിയ കെട്ടിടത്തിലേക്ക് പ്രവര്‍ത്തനം മാറ്റുമ്പോഴിത് 36 ആയി ഉയരാന്‍ സാധ്യതയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."