യൂണിഫോം ധരിച്ചില്ല; പതിനൊന്നുകാരിയെ ആണ്‍കുട്ടികളുടെ ശൗചാലയത്തിലടച്ചു
ഹൈദരാബാദ്: സ്കൂള്‍ യൂണിഫോം ധരിക്കാതെ സ്കൂളിലെത്തിയതിന് പതിനൊന്നുകാരിയെ ആണ്‍കുട്ടികളുടെ ശൗചാലയത്തിലടച്ചു. ഹൈദരാബാദിലെ സ്വകാര്യ സ്കൂളിലാണ് സംഭവം. ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തുന്ന കുട്ടിയുടെ വീഡിയോ പുറത്തുവന്നതോടെയാണ് സ്കൂളിന്റെ ശിക്ഷാനടപടി പുറംലോകമറിഞ്ഞത്.
യൂണിഫോം ധരിക്കാതെ സ്കൂളില്‍ എത്തിയതിന് അധ്യാപകര്‍ തന്നോട് ക്രൂരമായി പെരുമാറിയതായി പെണ്‍കുട്ടി പറയുന്നു.
യൂണിഫോം ധരിക്കാത്തതിനുള്ള കാരണം ഡയറിയില്‍ എഴുതിയിട്ടുണ്ടെന്ന് പറഞ്ഞെങ്കിലും അധ്യാപകര്‍ അത് കാര്യമായി എടുത്തില്ല.
തുടര്‍ന്ന് അവര്‍ നിര്‍ബന്ധിച്ച് ആണ്‍കുട്ടികളുടെ ശൗചാലയത്തിലേക്ക് അയക്കുകയായിരുന്നുവെന്നും പെണ്‍കുട്ടി വീഡിയോയില്‍ പറയുന്നു.
അവിടെ അഞ്ച് മിനിറ്റ് നിന്ന ശേഷം ഞാന്‍ ക്ലാസ് റൂമിലേക്ക് തിരിച്ചു വരുമ്പോള്‍ സോഷ്യല്‍ സ്റ്റഡീസ് പഠിപ്പിക്കുന്ന അധ്യാപകനോട് വിവരം പറഞ്ഞു. അലക്കിയിട്ട യൂണിഫോം ഇടാത്തതുകൊണ്ടാണ് യൂണിഫോം ധരിക്കാത്തതെന്ന് അമ്മ ഡയറിയില്‍ എഴുതിയിട്ടുണ്ടായിരുന്നു. നിരവധി കുട്ടികള്‍ നോക്കി നില്‍ക്കെയാണ് ഇത്തരത്തിലൊരു നടപടിയെന്നും കുട്ടി വ്യക്തമാക്കി. സംഭവത്തിന് ശേഷം ഭയം മൂലം പെണ്‍കുട്ടി സ്കൂളില്‍ പോകുവാന്‍ തയ്യാറാകുന്നില്ലെന്ന് പിതാവും പറഞ്ഞു.
സംഭവത്തില്‍ പോക്സോ നിയമപ്രകാരം കേസെടുക്കണമെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. എന്നാല്‍ സംഭവത്തെകുറിച്ച് പ്രതികരിക്കാന്‍ സ്കൂള്‍ അധികൃതര്‍ തയ്യാറായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."