HOME
DETAILS

ആഘോഷ ദിനങ്ങളില്‍ കുറ്റമറ്റ സുരക്ഷ: പൊലിസിന് ജനങ്ങളുടെ കൈയടി

  
backup
September 11 2017 | 07:09 AM

%e0%b4%86%e0%b4%98%e0%b5%8b%e0%b4%b7-%e0%b4%a6%e0%b4%bf%e0%b4%a8%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b5%81%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%ae%e0%b4%b1

തിരുവനന്തപുരം: ഓണം, ബലിപെരുന്നാള്‍ ആഘോഷ ദിനങ്ങളില്‍ സംസ്ഥാനത്തൊട്ടാകെയും, തലസ്ഥാനത്ത് പ്രത്യേകമായും കുറ്റമറ്റ സുരക്ഷയൊരുക്കി പൊലിസ് കൈയടി നേടി. കഴിഞ്ഞ ഒരാഴ്ച്ച ആഘോഷങ്ങളുടെ തിരക്കായിരുന്നു. പൊതുഇടങ്ങളിലൊക്കെയും വന്‍ജനത്തിരക്ക് അനുഭവപ്പെട്ടിട്ടും കാര്യമായ അനിഷ്ട സംഭവങ്ങളോ കുറ്റകൃത്യങ്ങളോ ഇല്ലാതെ സമാധാനാന്തരീക്ഷം നിലനിര്‍ത്താന്‍ പൊലിസിന് കഴിഞ്ഞു.
ആഘോഷവേളയില്‍ പാലിക്കേണ്ട സുരക്ഷാക്രമീകരണങ്ങള്‍ എല്ലാ ജില്ലയിലും മുന്‍കൂട്ടിത്തന്നെ തയ്യാറാക്കിയിരുന്നു. പൊതുജനങ്ങള്‍ക്കുള്ള മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ സംസ്ഥാനതലത്തിലും ജില്ലാതലങ്ങളിലും നല്‍കി. സംസ്ഥാനത്തെ എല്ലാ പൊലിസ് സ്റ്റേഷന്‍ പരിധിയിലും പ്രാദേശികസാഹചര്യങ്ങള്‍ വിലയിരുത്തി ക്രമീകരണങ്ങള്‍ ഒരുക്കിയിരുന്നു.
സംസ്ഥാനത്തൊട്ടാകെ ഇരുപത്തിരണ്ടായിരത്തിലേറെ സേനാംഗങ്ങളെയണ് സുരക്ഷയ്ക്കായി പ്രത്യേകം വിന്യസിച്ചത്. തിരുവനന്തപുരം സിറ്റി 2290, കൊല്ലം സിറ്റി 938, കൊച്ചി സിറ്റി 1380, തൃശൂര്‍ സിറ്റി 1600, കോഴിക്കോട് സിറ്റി 850 എന്നിങ്ങനെയാണ് പൊലിസുകാരെ അധികമായി വിന്യസിച്ചത്.
പോക്കറ്റടി, സ്ത്രീകളെ ശല്യം ചെയ്യല്‍ തുടങ്ങിയ കുറ്റകൃത്യങ്ങള്‍ കണ്ടെത്തുന്നതിന് പ്രത്യേക ഷാഡോ പൊലിസിനെയും മഫ്തി പൊലിസിനെയും വിവിധ കേന്ദ്രങ്ങളില്‍ വിന്യസിച്ചിരുന്നു. വാഹനങ്ങളിലെ മൂവിങ് ക്യാമറകളുള്‍പ്പെടെ ക്യാമറാ നിരീക്ഷണവും ശക്തമാക്കിയിരുന്നു. വ്യാജമദ്യം, മദ്യപിച്ച് വാഹനമോടിക്കല്‍ എന്നിവ തടയുന്നതിന് പ്രത്യേക പരിശോധനകളും നടത്തി.
തലസ്ഥാന നഗരത്തില്‍ എ.ഡി.ജി.പി ഡോ.ബി. സന്ധ്യ, ഐ.ജി മനോജ് എബ്രഹാം എന്നിവരുടെ മേല്‍നോട്ടത്തില്‍ സിറ്റി പൊലിസ് കമ്മിഷണര്‍ പി. പ്രകാശിന്റെ നേതൃത്വത്തില്‍ 2290 പൊലിസുദ്യോഗസ്ഥരാണ് സുരക്ഷയൊരുക്കാന്‍ ഡ്യൂട്ടിയിലുണ്ടായിരുന്നത്.
ഓണനാളുകളില്‍ കാര്യമായ ട്രാഫിക് ബ്ലോക്കുകള്‍ എവിടെനിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല. പോക്കറ്റടിയെക്കുറിച്ചുള്ള ഒരു പരാതിയും ഇല്ലായിരുന്നു. കുട്ടികളെ കാണാതായ ചില പരാതികളില്‍ ഉടന്‍ തന്നെ അവരെ കണ്ടെത്തി രക്ഷിതാക്കളെ ഏല്‍പ്പിക്കാന്‍ കഴിഞ്ഞു. ഓണം വാരാഘോഷത്തിന്റെ സമാപന ഘോഷയാത്ര എട്ടുമണിക്കുമുമ്പുതന്നെ തീര്‍ക്കാന്‍ കഴിഞ്ഞതിലും പൊലിസിന്റെ ഇടപെടല്‍ നിര്‍ണായകമായിരുന്നു.
നിലവിലുള്ള ക്യാമറകള്‍ക്ക് പുറമെ കനകക്കുന്ന്, പൂജപ്പുര, സെന്‍ട്രല്‍ സ്റ്റേഡിയം, കിഴക്കെക്കോട്ട, വേളി, കഴക്കൂട്ടം തുടങ്ങിയ സ്ഥലങ്ങളില്‍ അധികമായി ക്യാമറകള്‍ സ്ഥാപിച്ചു. സുരക്ഷയുടെ ഭാഗമായി കണ്‍ട്രോള്‍ റൂം പൊലിസ് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തില്‍ പ്രത്യേകം ട്രെയിനിങ് ലഭിച്ച മഫ്തി പൊലിസുകാരെയും ഷാഡോ പൊലിസിനെയും വിന്യസിച്ചിരുന്നു.
സുരക്ഷയൊരുക്കുന്നതിന് അക്ഷീണം പ്രയത്‌നിച്ച എല്ലാ സേനാംഗങ്ങളെയും ഉന്നത ഉദ്യോഗസ്ഥരെയും ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ അഭിനന്ദിച്ചു. പൊലിസിന്റെ പ്രവര്‍ത്തനങ്ങളോടു സഹകരിച്ച പൊതുജനങ്ങള്‍ക്കും മാധ്യമങ്ങളുള്‍പ്പെടെ വിവിധ ഏജന്‍സികള്‍ക്കും അദ്ദേഹം നന്ദി പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റിയാദ് മെട്രോ ടിക്കറ്റ് നിരക്ക് പ്രഖ്യാപിച്ചു

Saudi-arabia
  •  13 days ago
No Image

ഉത്തർപ്രദേശ്; ഓടുന്ന എസി ബസിൽ നിന്ന് മുറുക്കാൻ തുപ്പാൻ ശ്രമിക്കുന്നത്തിനിടെ 45കാരന് ദാരുണാന്ത്യം

National
  •  13 days ago
No Image

പദയാത്രക്കിടെ അരവിന്ദ് കെജ്രിവാളിനുനേരെ ആക്രമണം; പ്രതി പിടിയിൽ

National
  •  13 days ago
No Image

ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതായി കണ്ടെത്തി; രണ്ട് ഭീകരരുടെ വധശിക്ഷ നടപ്പാക്കി സഊദി

Saudi-arabia
  •  13 days ago
No Image

എന്നും വയനാടിനൊപ്പം ഉണ്ടാകും,വയനാട്ടിലെ ജനങ്ങൾക്ക് വേണ്ടിയാണ് ഞാൻ പാർലമെന്റിലുള്ളത്; പ്രിയങ്ക ​ഗാന്ധി

Kerala
  •  13 days ago
No Image

യുഎഇ ദേശീയദിനം; സൗജന്യ ഡാറ്റ പ്രഖ്യാപിച്ച് എത്തിസാലാത്ത്

uae
  •  13 days ago
No Image

വനംവകുപ്പിന്റെ അനാസ്ഥ; കേഴമാൻ വാഹനം ഇടിച്ച് ചത്തു; വിവരമറിയിച്ചിട്ടും ആരും തിരിഞ്ഞ് നോക്കാതെ കേഴമാൻ റോഡിൽ കിടന്നത് മണിക്കൂറുകളോളം

latest
  •  13 days ago
No Image

സാമ്പത്തിക പ്രതിസന്ധി; കേരള കലാമണ്ഡലത്തില്‍ കൂട്ടപ്പിരിച്ചുവിടല്‍; ഉത്തരവിറക്കി വിസി

Kerala
  •  13 days ago
No Image

ജിസിസി ഉച്ചകോടി; കുവൈത്തിൽ നാളെ ഗതാഗത നിയന്ത്രണം

Kuwait
  •  13 days ago
No Image

ഫിൻജാൽ ചുഴലിക്കാറ്റ്; കേരളത്തിലെ 7 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

Kerala
  •  13 days ago