'റോഹിംഗ്യന്‍ അഭയാര്‍ഥികളെ മടക്കി അയക്കാനുള്ള തീരുമാനം ഉപേക്ഷിക്കണം'
കൊല്ലം: വര്‍ഷങ്ങളായി ഇന്ത്യയില്‍ അഭയാര്‍ഥികളായി കഴിയുന്ന നാല്‍പതിനായിരത്തോളം റോഹിംഗ്യന്‍ മുസ്‌ലിങ്ങളെ തിരിച്ചയക്കാനുള്ള തീരുമാനം ഉപേക്ഷിക്കണമെന്നും മാനുഷിക പരിഗണനയും ഇന്ത്യയുടെ മഹത്തായ സാംസ്‌കാരിക പാരമ്പര്യവും നിലനിര്‍ത്തി അവരുടെ സുരക്ഷിതത്വം ഉറപ്പാക്കണമെന്നും കേരളാ മുസ്‌ലിം ജമാഅത്ത് ഫെഡറേഷന്‍ സംസ്ഥാന സമ്മേളനം പാസാക്കിയ പ്രമേയം ആവശ്യപ്പെട്ടു.
റോഹിംഗ്യന്‍ മുസ്‌ലിങ്ങള്‍ക്കുനേരെ മ്യാന്‍മര്‍ ഭരണകൂടം നടത്തിക്കൊണ്ടിരിക്കുന്ന ക്രൂരതക്ക് അറുതിവരുത്തുവാന്‍ അടിയന്തരമായി ഐക്യരാഷ്ട്ര സഭ ഇടപെടണമെന്നും പൗരന് ഇഷ്ടപ്പെട്ട മതം ഉള്‍ക്കൊള്ളുവാനും അത് അനുസരിച്ച് ജീവിക്കുവാനും അവ പ്രചരിപ്പിക്കുവാനും മൗലിക അവകാശം നല്‍കുന്ന ഭരണഘടനാ വ്യവസ്ഥകളെ അതിര്‍ലംഘിച്ചുകൊണ്ട് ഡോ.ഹാദിയയെ വീട്ടുതടങ്കലില്‍ വച്ചിരിക്കുന്ന നടപടി അവസാനിപ്പിച്ച് അവരെ മോചിപ്പിക്കണമെന്നും വിവിധ പ്രമേയങ്ങളിലൂടെ സമ്മേളനം ആവശ്യപ്പെട്ടു.
സമ്മേളനം എന്‍.കെ പ്രേമചന്ദ്രന്‍ എം.പി ഉദ്ഘാടനം ചെയ്തു. തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി പ്രമേയങ്ങള്‍ അവതരിപ്പിച്ചു. കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി അധ്യക്ഷനായി. അഡ്വ.കെ.പി മുഹമ്മദ്, എം.എ സമദ്, പാങ്ങോട് എ. ഖമറുദ്ദീന്‍ മൗലവി, തേവലക്കര അലിയാരുകുഞ്ഞ് മൗലവി, എ.കെ ഉമര്‍ മൗലവി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."