റോഹിംഗ്യകളെ പുറത്താക്കാനുള്ള ഇന്ത്യന്‍ നീക്കത്തിനെതിരെ വിമര്‍ശനവുമായി യു.എന്‍
ന്യൂയോര്‍ക്ക്: മ്യാമാറില്‍ നിന്ന് നേരത്തെ അഭയാര്‍ഥികളായെത്തിയ റോംഹിംഗ്യകളെ പുറത്താക്കാനുള്ള ഇന്ത്യന്‍ നീക്കത്തില്‍ കടുത്ത വിമര്‍ശനവുമായി യു.എന്‍. ''അവരുടെ രാജ്യത്ത് ഇത്തരത്തിലൊരു ആക്രമണം നടക്കുന്ന സമയത്ത് റോഹിംഗ്യകളെ തിരിച്ചയക്കാനുള്ള നീക്കം പരിതാപകരമാണ്''- യു.എന്‍ മനുഷ്യാവാകാശ കമ്മിഷണര്‍ സെയ്ദ് റഅദ് അല്‍ ഹുസൈന്‍ പറഞ്ഞു.
40,000 ത്തോളം റോഹിംഗ്യകളാണ് ഇന്ത്യയിലുള്ളത്. ഇതില്‍ 16,000 പേര്‍ക്ക് മാത്രമാണ് അഭയാര്‍ഥി രേഖകള്‍ ലഭിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
''അഭയാര്‍ഥി ഉടമ്പടിയില്‍ ഇന്ത്യ ഒപ്പുവച്ചിട്ടില്ലെന്നും അതുകൊണ്ടു തന്നെ അന്താരാഷ്ട്ര നിയമപ്രകാരം അവരെ പുറന്തള്ളാന്‍ ഇന്ത്യയ്ക്കാവുമെന്നുമാണ് ആഭ്യന്തര സഹമന്ത്രി പറഞ്ഞത്. എന്നാല്‍ അവര്‍ക്ക് അടിസ്ഥാന മാനുഷിക പരിഗണന നല്‍കണം''- സെയ്ദ് റഅദ് പറഞ്ഞു.
പ്രശ്‌ന കലുഷിതമായ അക്രമം നടക്കുന്ന ഘട്ടത്തില്‍ അന്താരാഷ്ട്ര നിയമപ്രകാരം അവരെ കൂട്ടത്തോടെ തള്ളിവിടാനാവില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."