ഭാഗാധാരം വില വര്‍ധന; കോണ്‍ഗ്രസ് മാര്‍ച്ച് നടത്തി
മുക്കം: കുടുംബാഗങ്ങള്‍ തമ്മിലുള്ള ഭാഗപത്രം രജിസ്ട്രേഷന് ഗണ്യമായ വര്‍ധനവ് വരുത്തിയതിലും വിലക്കയറ്റം സൃഷ്ടിക്കുന്ന സംസ്ഥാന ബജറ്റ് നിര്‍ദേശങ്ങളിലും പ്രതിഷേധിച്ച് കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി മുക്കം സബ് രജിസ്ട്രാര്‍ ഓഫിസിലേക്ക് മാര്‍ച്ച് നടത്തി.
മുക്കം പി.സി ജംഗ്ഷനില്‍ നിന്നാരംഭിച്ച മാര്‍ച്ചില്‍ നിരവധി പ്രവര്‍ത്തകര്‍ പങ്കെടുത്തു. ധര്‍ണ കെ.സി അബു ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് കോണ്‍ഗ്രസ് പ്രസി.എം.ടി അഷ്റഫ് അധ്യക്ഷനായി. സി.ജെ ആന്റണി, അബ്ദു കൊയങ്ങോറന്‍, എ.എം നൗഷാദ്, എം.കെ മമ്മദ്, മോയന്‍ കൊളക്കാടന്‍, എന്‍.പി ശംസുദ്ദീന്‍, ജോസ് പളളിക്കുന്നേല്‍, പി.വി സുരേന്ദ്രലാല്‍,
സിറാജുദ്ദീന്, എന്‍ അപ്പുകുട്ടന്‍ മാസ്റ്റര്‍, സാവിച്ചന്‍ പള്ളിക്കുന്നേല്‍, കെ.പി വദൂദ് റഹ്മാന്, വി.എന്‍ ജംനാസ്, പ്രേമദാസന്, ഫ്രാന്‍സിസ് മൂക്കിലിക്കാട്ട് സംസാരിച്ചു.
മാര്‍ച്ചിന് ചന്ദ്രന് കപ്പിയേടത്ത്, ബിന്നി ഷാജന്, ലിസി കാരാപ്ര, ഷീല നെല്ലിക്കല്‍, നജീബ് കല്പ്പൂര്, റീന പ്രകാശ്, രാജു താമരകുന്നേല്‍, പ്രഭാകരന് മുക്കം, ജുനൈദ് പാണ്ടികശാല, സാദിക് കുറ്റിപറമ്പില്‍, കെ.ടി മന്‍സൂര്‍, എം.എ സൗധ, ഒ.കെ ബൈജു നേതൃത്വം നല്കി.
കൊടുവള്ളി: എല്‍.ഡി.എഫ് സര്‍ക്കാര്‍ ഭൂരജിസ്ട്രേഷന്‍ ഫീസ് വര്‍ധിപ്പിച്ചതില്‍ പ്രതിഷേധിച്ച് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കൊടുവള്ളി സബ്രജിസ്ട്രാര്‍ ഓഫുസിന് മുന്പില് ധര്‍ണ നടത്തി.
സാധാരണക്കാരന് മേല്‍ കടുത്ത ഭാരം അടിച്ചേല്പിക്കുന്ന വര്‍ധനവ് ഉടന്‍ പിന്‍വലിക്കണമെന്ന് ധര്‍ണ ആവശ്യപ്പെട്ടു. യൂത്ത് കോണ്ഗ്രമസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി ആദം മുല്‍സി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് പി.കെ.സുലൈമാന്‍ മാസ്റ്റര്‍ അധ്യക്ഷനായി.
എം.എം.വിജയകുമാര്‍, ആയിശക്കുട്ടി സുല്‍ത്താന്‍, ടി.കെ.പി അബൂബക്കര്‍, മാധവന് മാസ്റ്റര്‍, മനോജ് കുമാര്‍, ടി.പി.മോനോജ്, ഒ.കെ.നജീബ്, സി.കെ.എ.ജലീല്‍, സിജി കൊട്ടാരത്തില്‍, അനില്‍ കുമാര്‍, രാധാമണി സംസാരിച്ചു.
പ്രതിഷേധ പ്രകടനത്തിന് യു.വി.ശിവദാസന്‍, പത്മനാഭന് ഏറാടി, വി.എം.ബാബു, എം.കെ.കേളുക്കുട്ടി, പത്മനാഭ കുറുപ്പ്, ടി.എം.രാധാകൃഷ്ണന്, ഗിരീഷ് കുമാര്‍, ഉസ്സൈന്‍ കുട്ടി, സി.പി.റസാഖ്, പി.ആര്.മഹേഷ്, മുജീബ് പുറായില്‍ നേതൃത്വം നല്കി. എം.വി.നൂര്‍ മുഹമ്മദ് സ്വാഗതവും ശശിധരന് മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."