പെരുന്നാള്‍ ദിനത്തില്‍ സഊദിയില്‍ അപകടത്തില്‍ പരുക്കേറ്റ മലയാളി ബാലിക മരിച്ചു
ദമാം: പെരുന്നാള്‍ ദിനത്തില്‍ കിഴക്കന്‍ സഊദിയിലെ ദമാമില്‍ നടന്ന വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി ബാലിക മരണത്തിനു കീഴടങ്ങി. കോഴിക്കോട് ഇടിയങ്ങര വലിയകത്ത് അബ്ദുല്‍ ഖാദറിന്റെയും കൊശാനി വീട്ടില്‍ ഇര്‍ഫാനയുടെയും മകളായ സഹ ഖാദര്‍ ആണ് മരിച്ചത്. അപകടത്തില്‍ ഗുരുതര പരുക്കേറ്റ ബാലിക ദമാമിലെ ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തിലായിരുന്നു.
അല്‍ഖോബാറില്‍ നിന്നു ദമാമിലേക്ക് വരുന്ന വഴിയാഴ് അപകടം നടന്നത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാറില്‍ മറ്റൊരു വാഹനം ഇടിച്ച് ചെറിയ അപകടം പറ്റി. ഇതേത്തുടര്‍ന്ന് റോഡരികിലേക്ക് മാറ്റി നിര്‍ത്തി വാഹനം പരിശോധിക്കവേ അതിവേഗത്തില്‍ പാഞ്ഞെത്തിയ മറ്റൊരു കാര്‍ ഇടിച്ചു വന്‍ അപകടം ഉണ്ടാക്കുകയായിരുന്നു. അപകടത്തില്‍ ഗുരുതര പരുക്കേറ്റ സുഹയെ ഉടന്‍ തന്നെ ദമാമിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ചികിത്സയിലിരിക്കെ ഞായറാഴ്ചയോടെ മരിക്കുകയായിരുന്നു. മൂന്നു വയസ്സുള്ള ഒരു സഹോദരനുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."