HOME
DETAILS
MAL
മുരുകന്റെ മരണം: അറസ്റ്റ് ചെയ്താല്‍ സമരമെന്ന് ഡോക്ടര്‍മാരുടെ സംഘടന
backup
September 12 2017 | 01:09 AM
തിരുവനന്തപുരം: ചികിത്സ ലഭിക്കാതെ തമിഴ്നാട് സ്വദേശി മുരുകന് മരിച്ച സംഭവത്തില്‍ ഡോക്ടര്‍മാരെ അറസ്റ്റ് ചെയ്താല്‍ സമരം നടത്തുമെന്ന് മെഡിക്കല്‍ കോളജ് അധ്യാപക സംഘടന. ഇതു സംബന്ധിച്ച് ഡോക്ടര്‍മാരുടെ സംഘടനയായ കെ.ജി.എം.സി.ടി.എ സര്‍ക്കാരിന് നോട്ടിസ് നല്കി. മെഡിക്കല്‍ കോളജിലെ രണ്ട് ഡോക്ടര്‍മാരെ ചോദ്യം ചെയ്തതിന് പിന്നാലെ ഇന്നലെ കൊല്ലത്തെയും തിരുവനന്തപുരത്തെയും മൂന്ന് സ്വകാര്യ ആശുപത്രികളിലെ ഡോക്ടര്‍മാരെ ചോദ്യം ചെയ്തു.
ഡോക്ടര്‍മാരുടെ ഭാഗത്തുനിന്ന് ബോധപൂര്‍വമായ വീഴ്ചയുണ്ടായിട്ടില്ലെന്നും അന്വേഷണത്തോട് സഹകരിക്കാമെന്നും അറസ്റ്റ് ഒഴിവാക്കണമെന്നുമാണ് കെ.ജി.എം.സി.ടി.എ സര്‍ക്കാരിനെ അറിയിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."