വിജിലന്‍സ് നിയമോപദേശം തേടി ജയരാജനെതിരായ ബന്ധുനിയമന കേസ് അവസാനിപ്പിക്കുന്നു
തിരുവനന്തപുരം: സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി ജയരാജന് മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടി വന്ന ബന്ധുനിയമന കേസ് അവസാനിപ്പിക്കാന്‍ വിജിലന്‍സ് തീരുമാനം.
നിയമന ഉത്തരവ് നല്‍കുക വഴി സാമ്പത്തികമായോ അല്ലാതെയോ ആരും നേട്ടമുണ്ടാക്കിയിട്ടില്ലെന്നും അതിനാല്‍ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാനാകില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥന് വിജിലന്‍സ് ഡയറക്ടര്‍ കൂടിയായ ഡി.ജി.പി ലോക്നാഥ് ബെഹ്റയെ അറിയിച്ചു. ഇതേത്തുടര്‍ന്ന് കേസ് അവസാനിപ്പിക്കുന്നതിനുള്ള തുടര്‍ നടപടി എന്ന നിലയില്‍ വിജിലന്‍സ് ഡയറക്ടര്‍ നിയമോപദേശം തേടി.
നേരത്തെ വിജിലന്‍സ് ജയരാജനെതിരേ കേസെടുക്കാന്‍ കഴിയില്ലെന്ന് ഹൈക്കോടതിയെയും അറിയിച്ചിരുന്നു. ജയരാജന്റെ ഭാര്യാ സഹോദരിയും സി.പി.എം കേന്ദ്രകമ്മിറ്റി അംഗവുമായ പി.കെ ശ്രീമതി എം.പിയുടെ മകന് പി.കെ സുധീര്‍ നമ്പ്യാരെ ചട്ടം ലംഘിച്ചു കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസ് ലിമിറ്റഡിന്റെ (കെ.എസ്ഐ.ഇ.എല്‍) മാനേജിങ് ഡയറക്ടറായി നിയമിച്ചു എന്നതാണ് ജയരാജനെതിരായ കേസ്. നിയമനം വിവാദമായതിനെ തുടര്‍ന്ന് ജയരാജന് മന്ത്രി സ്ഥാനം രാജിവച്ചിരുന്നു. ജേക്കബ് തോമസ് വിജിലന്‍സ് ഡയറക്ടറായിരുന്നപ്പോഴാണ് ജയരാജനെതിരേ കേസെടുത്ത് അന്വേഷണം നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."