മുരുകന്റെ മരണം: സ്വകാര്യ ആശുപത്രി ഡോക്ടര്‍മാരെയും ചോദ്യം ചെയ്തു
കൊല്ലം: തമിഴ്‌നാട് സ്വദേശി മുരുകന്‍ ചികിത്സ ലഭിക്കാതെ മരിച്ച സംഭവത്തില്‍ ആരോപണവിധേയരായ സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാരെയും അന്വേഷണസംഘം ചോദ്യം ചെയ്തു. സംഭവസമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍മാരെയാണ് ചോദ്യം ചെയ്തത്. കൊല്ലം സിറ്റിപൊലിസ് കമ്മിഷണര്‍ ഓഫിസില്‍ കമ്മിഷണര്‍ അജിതാ ബീഗത്തിന്റെ സാന്നിധ്യത്തില്‍ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി എ. അശോകന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചോദ്യം ചെയ്തത്. കൊല്ലം മെഡിസിറ്റി, മെഡിട്രീന, അസീസിയ ആശുപത്രികളിലെ ഡോക്ടര്‍മാരെയാണ് ഇന്നലെ രാവിലെ 11 മുതല്‍ വിദഗ്ധ ഡോക്ടര്‍മാരുടെ സാന്നിധ്യത്തില്‍ മണിക്കൂറുകളോളം ചോദ്യം ചെയ്തത്.
സ്വകാര്യ ആശുപത്രികളുടെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചയാണ് ഉണ്ടായതെന്ന് കേസ് അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍തന്നെ കണ്ടെത്തിയിരുന്നു. സംഭവസമയത്ത് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. ശ്രീകാന്ത്, ഡോ.പാട്രിക് എന്നിവരെ കഴിഞ്ഞദിവസം ചോദ്യം ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."