HOME
DETAILS
MAL
സ്കൂള്‍ വിഷയം രാഷ്ട്രീയ പ്രേരിതമെന്ന്
backup
August 11 2016 | 23:08 PM
നരിക്കുനി:നരിക്കുനി സ്കൂള്‍ വിഷയത്തില്‍ ഇപ്പോള്‍ നടക്കുന്ന വിവാദങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്ന് യൂത്ത്കോണ്‍ഗ്രസ് ആരോപിച്ചു.സ്കൂള്‍ കോംപൗണ്ടില്‍ സ്ഥിതി ചെയ്യുന്ന സ്കൂള്‍ കെട്ടിടം കാലപ്പഴക്കം മൂലം തകര്‍ന്നുവീഴുന്ന നിലയില്‍ ആയതിനാല്‍ അധികാരികളുടെ നിര്‍ദ്ദേശാനുസരണമാണ് പൊളിക്കാന്‍ ശ്രമിച്ചതെന്ന് രേഖകള്‍ സഹിതം മാനേജ്മെന്റ് വ്യക്തമാക്കുന്നു.
മേല്പറഞ്ഞ കെട്ടിടം പൊളിച്ച് കളിസ്ഥലമാക്കി ഉപയോഗിക്കാന്‍ അധികാരികള്‍ നിര്‍ദ്ദേശിച്ചതായും മാനേജ്മെന്റ് വ്യക്തമാക്കുന്നു. മുന്‍പ് അദ്ധ്യപകരുടെയും മാനേജരുടെയും ദേഹത്ത് കരിഓയില്‍ പ്രയോഗം നടത്തി വിവാദനായകനായി സസ്പെന്‍ഷനിലായ അദ്ധ്യാപകന് ഉള്‍പെടെയുള്ളവരുടെ നേത്യത്വത്തില്‍ സി.പി.എം ആണ് സംരക്ഷണ സമിതി എന്ന പേരില്‍ സമരവുമായി രംഗത്തിറങ്ങിയതെന്ന് യൂത്ത്കോണ്‍ഗ്രസ് ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."