HOME
DETAILS
MAL
കശ്മിരില്‍ സൈന്യത്തിനുനേരെയുള്ള കല്ലേറ് കുറഞ്ഞതായി ബിപിന്‍ റാവത്ത്
backup
September 12 2017 | 01:09 AM
ഗാസിപൂര്‍: സൈന്യത്തിന്റെ ശക്തമായ ഇടപെടലിനെതുടര്‍ന്ന് സുരക്ഷാ സേനക്കുനേരെ കല്ലെറിയുന്ന സംഭവം പരമാവധി കുറയ്ക്കാനായതായി കരസേനാ മേധാവി ബിപിന്‍ റാവത്ത്.
മുന്‍കാലത്തെ താരതമ്യപ്പെടുത്തുമ്പോള്‍ ഇപ്പോള്‍ കശ്മിരിന്റെ അവസ്ഥ സമാധാനപരമാണ്. ഭീകരവിരുദ്ധ നടപടി ശക്തമാക്കിയതാണ് ഇതിന് കാരണമെന്നും അദ്ദേഹം പറഞ്ഞു.
ഉത്തര്‍പ്രദേശിലെ ഗാസിപൂരില്‍ സൈനികനായ അബ്ദുള്‍ ഹമീദിന്റെ രക്ഷസാക്ഷി ദിനത്തില്‍ സംസാരിക്കുകയായിരുന്നു കരസേനാ മേധാവി.
സൈന്യത്തിനു നേരെ കല്ലേറ് നടത്തുകയെന്നത് ഭീകരരുടെ തന്ത്രമായിരുന്നു. ഇത് അവസാനിപ്പിക്കാനായി ശക്തമായ നടപടിയാണ് സൈന്യം സ്വീകരിച്ചത്. സൈന്യത്തിന്റെ പ്രവര്‍ത്തനം വിജയപ്രദമാകുകയാണ്. ഇത് തുടര്‍ന്നാല്‍ താമസിയാതെ കശ്മിരില്‍ സമാധാനം പുലരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."