HOME
DETAILS

നാവ് അരിഞ്ഞുതള്ളുമെന്ന് എഴുത്തുകാരന്‍ കാഞ്ച ഐലയ്യക്ക് ഭീഷണി

  
backup
September 12 2017 | 01:09 AM

%e0%b4%a8%e0%b4%be%e0%b4%b5%e0%b5%8d-%e0%b4%85%e0%b4%b0%e0%b4%bf%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%81%e0%b4%a4%e0%b4%b3%e0%b5%8d%e0%b4%b3%e0%b5%81%e0%b4%ae%e0%b5%86%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d


ഹൈദരാബാദ്: എഴുത്തുകാരനും ചിന്തകനും ദലിത് പുരോഗമനപ്രവര്‍ത്തകനുമായ കാഞ്ച ഐലയ്യക്കെതിരേ വധഭീഷണി. ഞായറാഴ്ചയാണ് അദ്ദേഹത്തെ ഫോണില്‍ വിളിച്ച് നാവ് അരിഞ്ഞു തള്ളുമെന്ന് പറഞ്ഞ് ഭീഷണിമുഴക്കിയത്. സംഭവത്തെ തുടര്‍ന്ന് അദ്ദേഹം ഹൈദരാബാദിലെ ഒസ്മാനിയ സര്‍വകലാശാല പൊലിസ് സ്റ്റേഷനില്‍ പരാതി നല്‍കി.
തനിക്ക് നിരവധി ഭീഷണി ഫോണ്‍ സന്ദേശങ്ങളാണ് ഞായറാഴ്ച വന്നത്. ഇതിലെല്ലാം വധഭീഷണിയാണ് ഉണ്ടായിരുന്നത്. അന്താരാഷ്ട്ര ആര്യ-വൈശ്യ സംഘം അധ്യക്ഷന്‍ കെ. രാമകൃഷ്ണ തന്നെ പലപ്പോഴായി ഭീഷണിപ്പെടുത്തിയിരുന്നതായും അദ്ദേഹം ആരോപിച്ചു. തന്റെ നാക്ക് അരിയുമെന്നും കോലം കത്തിക്കുമെന്നും ഫോണില്‍ സന്ദേശം എത്താറുണ്ട്. തനിക്ക് എന്തെങ്കിലും സംഭവിക്കുകയാണെങ്കില്‍ അതിനു പിന്നില്‍ അന്താരാഷ്ട്ര ആര്യ-വൈശ്യ സംഘമായിരിക്കുമെന്നും അദ്ദേഹം പരാതിയില്‍ പറയുന്നു.
ഐലയ്യ എഴുതിയ സാമാജിക സ്മഗ്‌ളുരുലു കൊമത്തൊള്ളു(വൈശ്യാസ് ആര്‍ സോഷ്യല്‍ സ്മഗ്‌ളേഴ്‌സ്) എന്ന പുസ്തകം പ്രസിദ്ധീകരിച്ച ശേഷമാണ് കടുത്ത എതിര്‍പ്പ് ഉയരാന്‍ തുടങ്ങിയത്.
സമുദായത്തെ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്ന് കാണിച്ച് ഐലയ്യക്കെതിരേ നേരത്തെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തിരുന്നു.
പുസ്തകം പിന്‍വലിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടിരുന്നു. പുസ്തകം പ്രസിദ്ധീകരിച്ചതിനെതിരേ പൊലിസില്‍ പരാതി നല്‍കിയതായി ആന്ധ്രാപ്രദേശ് ആര്യ-വൈശ്യ മഹാസഭ പ്രസിഡന്റ് ജെ. വെങ്കടേശ്വര്‍ അറിയിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്ന്

Kerala
  •  a month ago
No Image

ഡിസിക്ക് വക്കീൽ നോട്ടീസ് അയച്ച് ഇ.പി ജയരാജൻ

Kerala
  •  a month ago
No Image

ട്രംപ് വൈറ്റ് ഹൗസിലെത്തി ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തി

International
  •  a month ago
No Image

എയര്‍ ടാക്‌സി സ്റ്റേഷനുകളുടെ നിര്‍മ്മാണമാരംഭിച്ച് യുഎഇ

uae
  •  a month ago
No Image

കറന്റ് അഫയേഴ്സ്-13-11-2024

PSC/UPSC
  •  a month ago
No Image

ബെവ്കോയിലെ വനിതാ ജീവനക്കാരുടെ സുരക്ഷക്കായി പുതിയ തീരുമാനവുമായി സർക്കാർ

Kerala
  •  a month ago
No Image

കുട്ടികളിലെ മാനസിക സമ്മര്‍ദ്ദം ലഘൂകരിക്കാൻ 'ചിരി' പദ്ധതിയുമായി കേരളാ പൊലിസ്

Kerala
  •  a month ago
No Image

മഴയ്ക്ക് വേണ്ടി പ്രാര്‍ഥിക്കാന്‍ ആഹ്വാനം ചെയ്ത് ഖത്തര്‍ അമീര്‍; നാളെ രാവിലെ 6.05ന് വിവിധ കേന്ദ്രങ്ങളില്‍ പ്രാര്‍ഥന

qatar
  •  a month ago
No Image

സഊദിയിൽ മലയാളി ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി

Saudi-arabia
  •  a month ago
No Image

അഞ്ചാമത് ഖത്തര്‍ ബലൂണ്‍ ഫെസ്റ്റിവല്‍  ഡിസംബര്‍ 12 മുതല്‍ 21 വരെ

qatar
  •  a month ago