രാജ്യത്തെ ശുചിയാക്കുന്നവര്‍ക്കേ വന്ദേമാതരം ആലപിക്കാന്‍ അര്‍ഹതയുള്ളൂ:പ്രധാനമന്ത്രി
ന്യൂഡല്‍ഹി: രാജ്യത്തെ ശുചിയാക്കുന്നവര്‍ക്കാണ് വന്ദേമാതരം ആലപിക്കാന്‍ അര്‍ഹതയുള്ളൂ എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരു ഏഷ്യ എന്ന ആശയം മുന്നോട്ടുവച്ചത് സ്വാമി വിവേകാനന്ദനാണെന്നും അദ്ദേഹം പറഞ്ഞു. സ്വാമി വിവേകാനന്ദന്റെ ചിക്കാഗോ പ്രസംഗത്തിന്റെ 125ാം വാര്‍ഷികത്തില്‍ ഡല്‍ഹി വിജ്ഞാന്‍ ഭവനില്‍ യങ് ഇന്ത്യ, ന്യൂ ഇന്ത്യ എന്ന വിഷയത്തില്‍ വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
രാജ്യത്തെ ശുചിയാക്കുന്നവരാണ് രാജ്യത്തിന്റെ യഥാര്‍ഥ അവകാശികള്‍. അവര്‍ക്കാണ് വന്ദേമാതരം ആലപിക്കാന്‍ അര്‍ഹതയുള്ളത് ശത്രുരാജ്യത്ത് ആദ്യം നിര്‍മിക്കേണ്ടത് ശൗചാലയങ്ങളാണ്. അതിനു ശേഷം മതി പ്രാര്‍ഥനാ മുറികളുടെ നിര്‍മാണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സര്‍വകലാശാലാ തെരഞ്ഞെടുപ്പുകളില്‍ വിദ്യാര്‍ഥി സംഘടനകള്‍ ശുചിത്വത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കിക്കൊണ്ടുള്ള പ്രചാരണപരിപാടികള്‍ നടത്തണമെന്നും അദ്ദേഹം പറഞ്ഞു.
2001ന് മുന്‍പ് ഒരു 9/11 ഉണ്ടായിരുന്നു. അത് 1893ല്‍ ആയിരുന്നു. ആ 9/11 സ്‌നേഹത്തെക്കുറിച്ചും ഏകതയെക്കുറിച്ചും
സാഹോദര്യത്തെക്കുറിച്ചുമായിരുന്നു വ്യക്തമാക്കിയിരുന്നത്. അന്ന് സ്വാമി വിവേകാനന്ദന്റെ വാക്കുകള്‍ ലോകത്തിനു മുന്നില്‍ ഏകത്വത്തിന്റെ ശക്തിയെന്തെന്ന് വ്യക്തമാക്കി. എന്നാല്‍ അദ്ദേഹം ഇന്ത്യയില്‍ വച്ച് സംസാരിച്ചതൊക്കെ ഇവിടുത്തെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിക്കുന്നതിനായിരുന്നു. സമൂഹത്തിലെ അനാചാരങ്ങള്‍ക്കെതിരേ അദ്ദേഹം ശബ്ദമുയര്‍ത്തിയതായും പ്രധാനമന്ത്രി പറഞ്ഞു.
ലോകത്തിനു മുന്‍പില്‍ ഇന്ത്യയുടെ ശക്തിയും യുവത്വവും ഉയര്‍ത്തിക്കാട്ടിയ മഹാനായിരുന്നു സ്വാമി വിവേകാനന്ദന്‍. രാജ്യത്തിന്റെ ആദ്യത്തെ കാര്‍ഷിക വിപ്ലവത്തിന് തുടക്കം കുറിച്ചതിന് പിന്നിലും സ്വാമി വിവേകാനന്ദന്റെ ആശയങ്ങളായിരുന്നു.
ഒരു ഏഷ്യ എന്ന ആശയം മുന്നോട്ടുവച്ചത് അദ്ദേഹമാണ്. ലോകം അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ മുന്നോട്ടുവയ്ക്കാനാകുക ഏഷ്യയ്ക്കാണെന്നും അദ്ദേഹം വ്യക്തമാക്കിയതായി പ്രധാനമന്ത്രി പറഞ്ഞു.
യുവാക്കള്‍ക്കിടയില്‍ പുതിയൊരു വ്യവസ്ഥിതി രൂപപ്പെടേണ്ടതുണ്ട്. എങ്കില്‍ മാത്രമേ പുതിയൊരു ഇന്ത്യക്കുള്ള പ്രയത്‌നം ഉണ്ടാവുകയുള്ളൂവെന്നും മോദി കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."