HOME
DETAILS
MAL
രക്ഷാസമിതിയില്‍ വീറ്റോയ്ക്ക് സാധ്യത
backup
September 12 2017 | 01:09 AM
ന്യൂയോര്‍ക്ക്: ഉത്തരകൊറിയക്കെതിരേ ഉപരോധം ഏര്‍പ്പെടുത്തുന്നതിനായുള്ള രക്ഷാസമിതി വോട്ടെടുപ്പ് ഇന്നലെ നടന്നു. ഇന്ത്യന്‍ സമയം രാത്രി വൈകി നടന്ന വോട്ടെടുപ്പില്‍ അമേരിക്ക കൊണ്ടുവന്ന ഉപരോധപ്രമേയത്തെ റഷ്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ വീറ്റോ ചെയ്യാനാണ് സാധ്യത.
ചൈനയും റഷ്യയും ഉത്തരകൊറിയക്കെതിരേയുള്ള ഉപരോധത്തില്‍ നിന്ന് പിന്തിരിയണമെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നു.
വ്യാവസായികമായും നയതന്ത്രപരമായും ഈ രണ്ടു രാഷ്ട്രങ്ങളും ഉത്തരകൊറിയയെ പിന്തുണക്കുന്ന രാഷ്ട്രങ്ങളാണ്. ആണവ പരീക്ഷണം നടത്തിയ ഉത്തര കൊറിയയെ പിന്തുണച്ച് റഷ്യന്‍ പ്രസിഡന്റ് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. സ്വയം പ്രതിരോധത്തിനാണ് ആണവ പരീക്ഷണമെന്നായിരുന്നു പുടിന്റെ വാദം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."