അബ്രാഹ്മണരെ ശാന്തിക്കുകയറ്റിയ ശേഷം അഹിന്ദുക്കളെ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കണം
തൊടുപുഴ: ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ അബ്രാഹ്മണരെ ശാന്തിക്കുകയറ്റിയശേഷം അഹിന്ദുക്കളെ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കണമെന്ന് ശ്രീനാരായണ ധര്‍മവേദി ആവശ്യപ്പെട്ടു.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളില്‍ താന്ത്രിക വിധിപ്രകാരം പൂജാദികര്‍മങ്ങള്‍ പഠിച്ച് ബോര്‍ഡ് നിയമനം നല്കിയ ശാന്തിമാര്‍ക്ക് ബോര്‍ഡിനുകീഴിലുള്ള മേജര്‍ ക്ഷേത്രങ്ങളില്‍ ശാന്തിപ്പണിക്ക് അപ്രഖ്യാപിത വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ക്ഷേത്രങ്ങള്‍ കയ്യടക്കി ഭരിക്കുന്ന ഉപദേശകസമിതിയുടെ പ്രവര്‍ത്തനഫലമാണിത്. മിക്ക ക്ഷേത്രങ്ങളുടെയും നിയന്ത്രണം ഇപ്പോള്‍ സവര്‍ണ മനോഭാവമുള്ള ഉപദേശക സമിതിയുടെ കൈകളിലാണ്. ഏറ്റവും ഒടുവില്‍ ചെട്ടികുളങ്ങര ക്ഷേത്രത്തിലേക്ക് സ്ഥലം മാറിവന്ന ഈഴവനായ ശാന്തിക്ക് ക്ഷേത്രത്തില്‍ പൂജയ്ക്ക് തടസം നിന്നതും ഇവരാണ്. ഉത്തരവാദിത്വം നിറവേറ്റേണ്ട തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കമ്മിഷണര്‍ ഈ ശാന്തിക്കാരനെ തിരിച്ചുവിളിക്കുകയാണ് ചെയ്തത്.
ബോര്‍ഡിന്റെ കെടുകാര്യസ്ഥതയാണ് ഇത്. ഒരു അഹിന്ദുവും ക്ഷേത്രത്തില്‍ പ്രവേശിക്കണമെന്ന് ആവശ്യപ്പെടാത്ത സാഹചര്യത്തില്‍ ബോര്‍ഡിന്റെ കാലാവധി തീരാറായ മുറയ്ക്ക് പബ്ലിസിറ്റിക്കുമാത്രം ഉണ്ടാക്കുന്ന വിവാദം മാത്രമാണിതെന്ന് ശ്രീനാരായണ ധര്‍മവേദി അഭിപ്രായപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."