നാദിര്‍ഷായെ വീണ്ടും ചോദ്യം ചെയ്യുന്ന കാര്യത്തില്‍ ആശയക്കുഴപ്പം
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നാദിര്‍ഷാ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകുന്ന കാര്യത്തില്‍ ആശയക്കുഴപ്പം. ഹാജരാകാനുള്ള നോട്ടിസ് നല്‍കണമെന്ന നാദിര്‍ഷായുടെ ആവശ്യം അന്വേഷണസംഘം അംഗീകരിച്ചിട്ടില്ല.
ഇതോടെയാണ് നാദിര്‍ഷാ ഹാജരാകാനുള്ള സാധ്യത കുറഞ്ഞത്. നിലവിലെ സാഹചര്യത്തില്‍ അന്വേഷണവുമായി സഹകരിക്കുന്നതാണ് അഭികാമ്യമെന്ന നിയമോപദേശം ലഭിച്ചതിനെത്തുടര്‍ന്ന് നാദിര്‍ഷാ ഹാജരാകാനുള്ള സന്നദ്ധത അറിയിച്ചിരുന്നു. നാളെയാണ് നാദിര്‍ഷായുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുക. അതുവരെ അറസ്റ്റ് തടയാന്‍ കഴിയില്ലെന്ന് കോടതി പറഞ്ഞിരുന്നു.
നാദിര്‍ഷാ എത്തുമെന്ന പ്രതീക്ഷയില്‍ ചോദ്യം ചെയ്യാനായി കേസന്വേഷണത്തിന്റെ മുഖ്യചുമതല വഹിക്കുന്ന പെരുമ്പാവൂര്‍ സി.ഐ ബൈജു പൗലോസ് ഉള്‍പ്പെടെയുള്ള പൊലിസ് ഉദ്യോഗസ്ഥര്‍ ഇന്നലെ ആലുവ പൊലിസ് ക്ലബില്‍ എത്തിയിരുന്നു.
ദിലീപിനൊപ്പം നാദിര്‍ഷായേയും ആദ്യം ചോദ്യം ചെയ്തിരുന്നു. ദിലീപ് അറസ്റ്റിലായതിന് ശേഷം ശേഖരിച്ച മൊഴികള്‍ പരിശോധിച്ചപ്പോള്‍ പൊരുത്തക്കേടുകള്‍ തോന്നിയ സഹചര്യത്തിലാണ് നാദിര്‍ഷായെ വീണ്ടും ചോദ്യം ചെയ്യാന്‍ പൊലിസ് തീരുമാനിച്ചത്. എന്നാല്‍ ചോദ്യം ചെയ്യലിന് വഴങ്ങാതെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ നാദിര്‍ഷായെ ഞായറാഴ്ച രാത്രി ഡിസ്ചാര്‍ജ് ചെയ്തിരുന്നു. പൊലിസ് ഇടപെട്ടാണ് നാദിര്‍ഷായെ ഡിസ്ചാര്‍ജ് ചെയ്യിപ്പിച്ചതെന്നാണ് സൂചനകള്‍.
സാധാരണ ഞായറാഴ്ചകളില്‍ ആശുപത്രിയില്‍ ഡിസ്ചാര്‍ജ് പതിവില്ലാത്തതാണെന്നും എന്നാല്‍ പ്രത്യേക അപേക്ഷയെ തുടര്‍ന്നാണു നാദിര്‍ഷായെ ഡിസ്ചാര്‍ജ് ചെയ്തതെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."