'ജനങ്ങളുടെ മേല്‍ അടിച്ചേല്പിച്ച അധിക ബാധ്യത പിന്‍വലിക്കണം'
താമരശ്ശേരി: വിഭവ സമാഹരണത്തിന്റെ പേരും പറഞ്ഞ് 800 കോടിയില്‍ പരം രൂപയുടെ അധിക ബാധ്യത ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിച്ച സര്‍ക്കാര്‍ നടപടി പിന്‍വലിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന പ്രസിഡന്റ് ടി. സിദ്ദിഖ് ആവശ്യപ്പെട്ടു.
കുടുബാംഗങ്ങള്‍ തമ്മില്‍ ഭാഗാധാരം രജിസ്റ്റര്‍ ചെയ്യുമ്പോള്‍ സറ്റാമ്പ് ട്യൂട്ടി അടക്കം 26000 രൂപയായിരുന്നത് മൂന്ന് ലക്ഷം രൂപയാക്കി വര്‍ദ്ധിപ്പിച്ച നടപടി കടുത്ത അനീതിയാണെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ് സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച പ്രതിഷേധ ധര്‍ണ്ണ താമരശേരി രജിസ്ട്രര്‍ ഓഫീസിനുമുന്പില് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ടന്റ് കെ.കെ ഹംസ ഹാജി അധ്യക്ഷനായി.
എ.അരവിന്ദന്, പി.പി കുഞ്ഞായിന്‍, പി.സി ഹബീബ് തമ്പി, വി.ഡി ജോസഫ്, കെ.സരസ്വതി, എം.ബാലകൃഷ്ണന് നായര്‍, പ്രേംജി ജെയിംസ്, പി.ഗിരീഷ് കുമാര്‍, അഡ്വ.ബിജു കണ്ണന്തറ സംസാരിച്ചു.
ടി.ആര് ഓമനക്കുട്ടന്, ഷാഹിംഹാജി, അഡ്വ. ജോസഫ് മാത്യു, വി.കെ.എ കബീര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."